നേതാവിനെതിരായ നോട്ടീസ് വിവാദം; സി.പി.എം ഓഫീസിലെ കമ്പ്യൂട്ടറില്‍ നിന്നും ഫയലുകള്‍ നശിപ്പിച്ചു.
Aug 9, 2015, 19:00 IST
നീലേശ്വരം: (www.kasargodvartha.com 09/08/2015) പാര്‍ട്ടിയുടെ ഒരു പ്രമുഖ നേതാവിനെതിരെ ഉയര്‍ന്ന നോട്ടീസ് പ്രചരണവുമായി ബന്ധപ്പെട്ട വിവാദം നിലനില്‍ക്കെ സി പി എം നീലേശ്വരം ഏരിയാ കമ്മിറ്റി ഓഫീസിലെ കമ്പ്യൂട്ടറിന്റെ ഹാര്‍ഡ് ഡിസ്‌ക്കില്‍ നിന്നും ചില ഫയലുകള്‍ നശിപ്പിച്ചതായി കണ്ടെത്തി. കഴിഞ്ഞ ദിവസമാണ് നീലേശ്വരത്തെ ഒരു പ്രമുഖ കമ്പ്യൂട്ടര്‍ സ്ഥാപനത്തിലെ ടെക്‌നീഷ്യന്‍മാര്‍ കമ്പ്യൂട്ടര്‍ നന്നാക്കാനെന്ന് പറഞ്ഞ് ഓഫീസിലെത്തി കമ്പ്യൂട്ടറുകള്‍ പരിശോധിച്ചത്.
ഈ പരിശോധനയിലാണ് ഹാര്‍ഡ് ഡിസ്‌ക്കുകള്‍ മാറ്റിയതെന്നാണ് സംശയം. നീലേശ്വരത്തെ ഒരു പ്രമുഖ സിപിഎം നേതാവിന്റെ പേരില്‍ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് വ്യാപകമായി നോട്ടീസുകള്‍ പ്രചരിച്ചിരുന്നു. ഡിടിപി ചെയ്ത് ഫോട്ടോസ്റ്റാറ്റ് എടുത്തതായിരുന്നു നോട്ടീസുകള്‍. നോട്ടീസിലെ ചിലവരികള്‍ ഓഫീസുമായി നിത്യം ബന്ധപ്പെട്ട് കളിക്കുന്ന ഒരു നേതാവിന്റെതാണെന്ന് സംശയം ഉണ്ടായിരുന്നു.
ഇക്കാര്യം ചില ലോക്കല്‍ കമ്മിറ്റികളില്‍ ചര്‍ച്ചയാകുകയും ഈ നോട്ടീസ് ടൈപ്പ് ചെയ്തത് പാര്‍ട്ടി ഓഫീസിലെ കമ്പ്യൂട്ടറില്‍ നിന്നാണെന്ന് കമ്മിറ്റികളില്‍ ആരോപണം ഉന്നയിക്കുകയും ചെയ്തിരുന്നു. അതിനാല്‍ കമ്പ്യൂട്ടര്‍ പരിശോധിക്കണമെന്നും ആവശ്യമുണ്ടായി. ഇതിന്റെ ഭാഗമായി തെളിവ് നശിപ്പിക്കാന്‍ വേണ്ടിയാണ് ഹാര്‍ഡ് ഡിസ്‌ക്ക് മാറ്റിയതെന്നാണ് ഒരു പക്ഷം ആരോപണം ഉന്നയിക്കുന്നത്.
നോട്ടീസ് ടൈപ്പു ചെയ്തതില്‍ ഒരു മുന്‍ ഓഫീസ് സെക്രട്ടറിക്കും ബന്ധമുണ്ടെന്നും സംശയം ഉയര്‍ന്നിരുന്നു. പാര്‍ട്ടി ഓഫീസിന്റെ ജനലുകളും വാതിലുകളും പൂര്‍ണമായും ബന്ധിച്ചായിരുന്നു പരിശോധന.

Keywords : Nileshwaram, CPM, Office, Computer, Leader, Kanhangad, Kerala, Kasaragod, Notice, Notice controversy: Files deleted.