സഹകരണ സംഘം: പ്രശ്‌നങ്ങള്‍ ഇല്ലെന്ന് കേരള കോണ്‍ഗ്രസ് എം ജില്ലാ പ്രസിഡണ്ട്
Jan 19, 2012, 17:05 IST
വെള്ളരിക്കുണ്ട്: വെള്ളരിക്കുണ്ട് ഉള്‍പ്പെടെ കിഴക്കന്‍ മലയോര പ്രദേശം പ്രവര്‍ത്തന പരിധിയാക്കി രണ്ട് സഹകരണ സംഘങ്ങള്‍ രൂപീകരിക്കാന്‍ കേരള കോണ്‍ഗ്രസ് നേതാക്കള്‍ ചേരിതിരിഞ്ഞ് നടത്തിയ നീക്കങ്ങള്‍ ഹൊസ്ദുര്‍ഗ് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ്(എം)ജില്ലാ കമ്മിറ്റി യോഗത്തില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു.
ബുധനാഴ്ച നടന്ന പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗത്തില്‍ ചിലര്‍ ഈ വിഷയം ഉന്നയിച്ചു. ചൂടേറിയ വാദപ്രതിവാദങ്ങളാണ് യോഗത്തിലുണ്ടായത്. ഒടുവില്‍ സോജന്‍ സി കുന്നേലിന്റെയും കുര്യാക്കോസ് പ്ലാപ്പറമ്പലിന്റെയും നേതൃത്വത്തില്‍ സഹകരണസംഘങ്ങള്‍ രൂപീകരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നില്ലെന്നും ഈ സഹകരണസംഘങ്ങള്‍ പാര്‍ട്ടിയുടെ അറിവോടെയല്ല രൂപീകരിക്കുന്നതെന്നും ജില്ലാ പ്രസിഡണ്ട് പി.വി.മൈക്കിളിന് യോഗത്തില്‍ തുറന്ന് സമ്മതിക്കേണ്ടിവന്നു. അതോടൊപ്പം പുതിയ സംഘങ്ങള്‍ രൂപീകരിക്കുന്നതിനെ കുറിച്ച് യോഗത്തില്‍ മറ്റൊരു തീരുമാനവും കൈക്കൊണ്ടില്ല.
ഗവ.ചീഫ് വിപ്പ് പി.സി.ജോര്‍ജിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായ സോജന്‍ സി കുന്നേല്‍ ചീഫ് പ്രൊമോട്ടറായ പുതിയ സഹകരണസംഘം രജിസ്റ്റര്‍ ചെ യ്യാന്‍ ഏഴുമാസം മുമ്പാണ് നടപടി തുടങ്ങിയത്. ഇതിനിടയില്‍ പാര്‍ട്ടി ജില്ലാ ജനറല്‍ സെക്രട്ടറി കുര്യാക്കോസ് പ്ലാപ്പറമ്പില്‍ ചീഫ് പ്രൊമോട്ടറായി മറ്റൊരു സഹകരണസംഘം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷയും സഹകരണസംഘം ഉദേ്യാഗസ്ഥരുടെ മുമ്പാകെ എത്തി. തന്റെ നേതൃത്വത്തിലുള്ള സഹകരണസംഘത്തില്‍ പ്രൊമോട്ടര്‍മാരിലൊരാളായി കുര്യാക്കോസ് പ്ലാപ്പറമ്പില്‍ കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡണ്ട് പി.വി.മൈക്കിളിനെ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഈ സഹകരണസംഘവുമായി ബന്ധപ്പെട്ട് നടന്ന ഒരു യോഗത്തിലും താന്‍ പങ്കെടുത്തിട്ടില്ലെന്നും തന്നെ പ്രൊമോട്ടറാക്കിയത് തന്റെ അറിവോടെയല്ലെന്നും പി.വി.മൈക്കിള്‍ രേ ഖാമൂലം സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ക്ക് കത്ത് നല്‍കിയതോടെ കുര്യാക്കോസ് പ്ലാപ്പറമ്പില്‍ ചീഫ് പ്രൊമോട്ടറായ സംഘത്തിന്റെ രജിസ്‌േട്രഷന്‍ നടപടികള്‍ സഹകരണ വകുപ്പ് റദ്ദാക്കുകയായിരുന്നു.
ബുധനാഴ്ച നടന്ന പാര്‍ട്ടി ജില്ലാ കമ്മിറ്റി യോഗത്തില്‍ ചിലര്‍ ഈ വിഷയം ഉന്നയിച്ചു. ചൂടേറിയ വാദപ്രതിവാദങ്ങളാണ് യോഗത്തിലുണ്ടായത്. ഒടുവില്‍ സോജന്‍ സി കുന്നേലിന്റെയും കുര്യാക്കോസ് പ്ലാപ്പറമ്പലിന്റെയും നേതൃത്വത്തില്‍ സഹകരണസംഘങ്ങള്‍ രൂപീകരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നില്ലെന്നും ഈ സഹകരണസംഘങ്ങള്‍ പാര്‍ട്ടിയുടെ അറിവോടെയല്ല രൂപീകരിക്കുന്നതെന്നും ജില്ലാ പ്രസിഡണ്ട് പി.വി.മൈക്കിളിന് യോഗത്തില്‍ തുറന്ന് സമ്മതിക്കേണ്ടിവന്നു. അതോടൊപ്പം പുതിയ സംഘങ്ങള്‍ രൂപീകരിക്കുന്നതിനെ കുറിച്ച് യോഗത്തില്‍ മറ്റൊരു തീരുമാനവും കൈക്കൊണ്ടില്ല.
Keywords: Vellarikundu, Kanhangad, kasaragod, Kerala congress sahakarana sangam