city-gold-ad-for-blogger

ജില്ലാ ആശുപത്രിയില്‍ ജലവിതരണം നിലച്ചു

ജില്ലാ ആശുപത്രിയില്‍ ജലവിതരണം നിലച്ചു
കാഞ്ഞങ്ങാട്: മൂന്ന് ദിവസത്തോളമായി കാഞ്ഞങ്ങാട്ടെ ജില്ലാശുപത്രിയില്‍ ജലവിതരണമില്ലാത്തത് രോഗികളെ കടുത്ത ദുരിതത്തിലാക്കി.

ആശുപത്രിയിലേക്ക് വെള്ളമെത്തിക്കാന്‍ ഉപയോഗിച്ചിരുന്ന രണ്ട് മോട്ടോറുകളും തകരാറിലായതാണ് ജലവിതരണം നിലയ്ക്കാന്‍ കാരണമായത്.

ഒരു മോട്ടോര്‍ ആദ്യം പ്രവര്‍ത്തന രഹിതമാകുകയായിരുന്നു. പിന്നീട് അടുത്ത മോട്ടോറും തകരാറിലായി. ഇതോടെയാണ് ജില്ലാശുപത്രിയില്‍ വെള്ളം പൂര്‍ണമായും കിട്ടാത്ത അവസ്ഥയുണ്ടായത്. ജലവിതരണത്തിന്റെ അഭാവം ആശുപത്രി വാര്‍ഡുകളിലെ കുളിമുറികളും, കക്കൂസുകളും വൃത്തിഹീനമാകാന്‍ കാരണമായിട്ടുണ്ട്.

ജില്ലാശുപത്രി ചീഞ്ഞുനാറുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ എത്തിപ്പെട്ടിരിക്കുന്നത്. പലരോഗികളും ചികിത്സ അവസാനിപ്പിച്ച് ആശുപത്രി വിട്ടുപോകുകയാണ്. ഈ പ്രശ്‌നത്തിന് ബന്ധപ്പെട്ടവര്‍ അടിയന്തിര പരിഹാരം കാണണമെന്നാണ് ആവശ്യം.

Keywords: Water supply, Blocked, District hospital, Kanhangad, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia