city-gold-ad-for-blogger

ജില്ലാ ആശുപത്രിയിലെ എസ്.ടി പ്രൊമോട്ടര്‍മാര്‍ക്ക് നാലുമാസമായി ശമ്പളമില്ല

ജില്ലാ ആശുപത്രിയിലെ എസ്.ടി പ്രൊമോട്ടര്‍മാര്‍ക്ക് നാലുമാസമായി ശമ്പളമില്ല
കാഞ്ഞങ്ങാട്: ജില്ലാ ആശുപത്രിയിലെ എസ്.ടി പ്രൊമോട്ടര്‍മാര്‍ക്ക് നാലുമാസമായി ശമ്പളമില്ല. ഇതേ തുടര്‍ന്ന് ഇവര്‍ കൃത്യമായി ജോലിക്ക് ഹാജരാകാത്തതിനാല്‍ എസ്.ടി വിഭാഗത്തിലുള്ള നിര്‍ധനരായ രോഗികളും ബന്ധുക്കളും ദുരിതമനുഭവിക്കുന്നു.

മൂന്ന് എസ്.ടി പ്രൊമോട്ടര്‍മാരാണ് ജില്ലാ ആശുപത്രിയിലുള്ളത്. കൃത്യമായി ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്ന് ഇതിലൊരാള്‍ ആഴ്ചകളായി ജോലിക്ക് വരാറില്ല. മറ്റുള്ളവര്‍ കൃത്യസമയത്ത് എത്താത്തതും രോഗികള്‍ക്ക് ബുദ്ധിമുട്ടാകുന്നു.

എസ്.ടി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ചികിത്സാ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ പ്രമോട്ടര്‍മാര്‍ നല്‍കുന്ന ജാതി തെളിയിക്കുന്ന രേഖ അത്യാവശ്യമാണ്. കൂടുതല്‍ വിദഗ്ധ ചികിത്സ ആവശ്യമുള്ളവര്‍ക്ക് കേരളത്തിലെ മറ്റാശുപത്രികളിലേക്ക് മാറാനും അവിടെ ചികിത്സാ സഹായം ലഭിക്കുവാനും ജില്ലാ ആശുപത്രിയിലെ എസ് ടി പ്രൊമോട്ടര്‍മാര്‍ നല്‍കുന്ന ഈ രേഖ നിര്‍ബന്ധമാണ്.

സൗജന്യ ആംബുലന്‍സ് സേവനം ലഭിക്കണമെങ്കിലും രേഖ ഹാജരാക്കണം. അമ്പതിനായിരത്തോളം രൂപയാണ് ഇവര്‍ക്ക് ചികിത്സാ സഹായമായി ലഭിക്കാറുള്ളത്. സര്‍ക്കാര്‍ ശമ്പളം ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ ജില്ലാ ആശുപത്രിയില്‍ എത്താത്തത്. ഇത് രോഗികള്‍ക്കും ബന്ധുക്കള്‍ക്കും വളരെയധികം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നു.

Keywords: District, Hospital, ST prompter, Salary, Kanhangad, Kasaragod, Kerala, Malayalam news

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia