city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാഹനത്തിന് മൈലേജില്ല; യുവാവ് കോടതിയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 29/07/2015) ഉയര്‍ന്ന മൈലേജും കാര്യക്ഷമതയും ഉറപ്പ് നല്‍കി മോട്ടോര്‍ സൈക്കിള്‍ വില്‍പ്പന ചെയ്ത കമ്പനിയും ഏജന്റും ചേര്‍ന്ന് തന്നെ വഞ്ചിച്ചുവെന്നും ഇതുമൂലം തനിക്കുണ്ടായ നഷ്ട കഷ്ടങ്ങള്‍ക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് കര്‍ഷകന്‍ ഉപഭോക്തൃ കോടതിയില്‍ ഹര്‍ജി നല്‍കി.

പരപ്പ മുണ്ടത്തടത്തെ വര്‍ക്കി ബെനഡിക്ടിന്റെ മകന്‍ മനോജ് വര്‍ക്കിയാണ് ഇരുചക്രവാഹനമായ മഹീന്ദ്ര സെഞ്ച്യുറോ നിര്‍മ്മാണ കമ്പനിയായ മഹീന്ദ്ര ടൂ വീലേഴ്‌സ് ലിമിറ്റഡ് പൂന, ഇതിന്റെ കാഞ്ഞങ്ങാട്ടെ വിതരണ ഏജന്‍സിയായ കാഞ്ഞങ്ങാട് സൗത്തിലെ എം.ബി.എ മോട്ടോര്‍സ് പ്രൊപ്രൈറ്റര്‍ എന്നിവരെ എതിര്‍കക്ഷികളാക്കി കാസര്‍കോട് ഉപഭോക്തൃ കോടതിയില്‍ ഹര്‍ജി നല്‍കിയത്.

ഒരു ലിറ്റര്‍ പെട്രോളിന് 85.4 കിലോമീറ്റര്‍ മൈലേജും ഉയര്‍ന്ന പ്രവര്‍ത്തന ക്ഷമതയും വാഗ്ദാനം ചെയ്ത കമ്പനിയുടെ മഹീന്ദ്ര സെഞ്ച്യുറോ മോട്ടോര്‍ സൈക്കിള്‍ 56, 000 രൂപ നല്‍കി 2014 ഫെബ്രുവരി ഒന്നിന് വാങ്ങിയ മനോജ് വര്‍ക്കിക്ക് കമ്പനി വാഗ്ദാനം ചെയ്തതിന്റെ പകുതി പോലും മൈലേജ് ലഭ്യമായില്ലെന്നതിന് പുറമെ ആഴ്ച്ച തോറും പണിമുടക്കലും പതിവായതോടെ ഷോറൂമില്‍ പരാതിപ്പെട്ടുവെങ്കിലും അവര്‍ ഓരോ തവണയും ഓരോ കാരണങ്ങള്‍ പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു.

ഒടുവില്‍ സഹികെട്ടപ്പോള്‍ കഴിഞ്ഞ മാര്‍ച്ച് അഞ്ചിന് മോട്ടോര്‍ സൈക്കിള്‍ ഷോറൂമില്‍ തന്നെ തിരിച്ചേല്‍പ്പിക്കുകയായിരുന്നു. ഇതിന്റെ മൊത്തം വിലയായ 56,000 രൂപയും ഒരു ലക്ഷം രൂപ നഷ്ടപരിഹാരമായും ആവശ്യപ്പെട്ടുകൊണ്ടാണ് മനോജ് വര്‍ക്കി ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
വാഹനത്തിന് മൈലേജില്ല; യുവാവ് കോടതിയില്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia