city-gold-ad-for-blogger
Aster MIMS 10/10/2023

പരി­ശോ­ധി­ക്കാന്‍ ഡോ­ക്ടര്‍­മാ­രില്ല; ജ­ന­റല്‍ ആ­ശു­പ­ത്രി ഞ­ര­ങ്ങുന്നു

പരി­ശോ­ധി­ക്കാന്‍ ഡോ­ക്ടര്‍­മാ­രില്ല; ജ­ന­റല്‍ ആ­ശു­പ­ത്രി ഞ­ര­ങ്ങുന്നു
കാസര്‍­കോട്: കാസര്‍­കോ­ട് ജ­ന­റല്‍ ആ­ശു­പത്രി പ­രാ­ധീ­ന­ത­ക­ളാല്‍ ഞ­ര­ങ്ങുന്നു. അ­ഞ്ച് വര്‍­ഷം മു­മ്പ് അ­ന്നുവ­രെ താ­ലൂ­ക്ക് ആ­ശു­പ­ത്രി­യാ­യി­രു­ന്ന ഈ സര്‍­ക്കാര്‍ ആ­തു­രാ­ലയ­ത്തെ ജ­ന­റല്‍ ആ­ശു­പ­ത്രി­യാ­ക്കി ബോര്‍­ഡ് മാ­റ്റി­വെ­ച്ചു­വെ­ങ്കിലും അ­വ­സ്ഥ ഒട്ടും ഭേദമാ­യി­ല്ലെ­ന്നാ­ണ് രോ­ഗി­കള്‍ പ­റ­യു­ന്ന­ത്.

പു­തു­താ­യി ഏ­ഴു നി­ല കെ­ട്ടി­ടവും അ­തി­ലേ­ക്ക് ക­യ­റാന്‍ ലി­ഫ്­റ്റും ഉ­ണ്ടാ­യെ­ങ്കിലും ചി­കി­ത്സാ­സ­ൗ­കര്യം മെ­ച്ച­പ്പെ­ടു­ത്താന്‍ അ­തൊന്നും കാ­ര­ണ­മാ­യില്ല. ദി­വസേ­ന ആ­യി­ര­ത്തോ­ളം രോ­ഗി­കള്‍ ചി­കി­ത്സ­യ്‌­ക്കെ­ത്തു­ന്ന ഇ­വി­ടെ ആ­വ­ശ്യ­ത്തി­ന് ഡോ­ക്ടര്‍­മാ­രില്ല. 34 ഡോ­ക്ടര്‍­മാര്‍ വേ­ണ്ടിട­ത്ത് ഇ­പ്പോള്‍ 14 പേര്‍ മാ­ത്ര­മാ­ണ് ജോ­ലി­യി­ലു­ള്ളത്. അ­വ­രില്‍ ത­ന്നെ പ­ല­രും ഇ­ട­യ്­ക്കി­ടെ അ­വ­ധി­യു­മാണ്. അ­സ്ഥി രോ­ഗ വി­ദ­ഗ്­ദ്ധന്‍ ഡോ.ബി. ര­വികു­മാര്‍ ശ­ബ­രി­മ­ല ഡ്യൂ­ട്ടി ല­ഭി­ച്ച് അ­ങ്ങോ­ട്ട് പോ­യി­ട്ടുണ്ട്. ചി­ലര്‍­കൂ­ടി അ­ങ്ങോ­ട്ടേ­ക്ക് പോ­കാന്‍ നില്‍­ക്കു­ക­യാണ്. ചു­രു­ക്ക­ത്തില്‍ നാലോ അഞ്ചോ ഡോ­ക്ടര്‍­മാ­രു­ടെ സേവ­നം മാ­ത്ര­മേ ആ­ശു­പ­ത്രി­യില്‍ ല­ഭി­ക്കു­ന്നു­ള്ളൂ.

ഡോ­ക്ടര്‍­മാ­രു­ടെ പരി­ശോ­ധ­നാ മു­റി­ക്ക് മു­മ്പില്‍ അ­തി­രാ­വി­ലെ ത­ന്നെ നീ­ണ്ട ക്യൂ­വാ­ണ് പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നത്. അ­തി­നി­ടെ ഡോ­ക്ടര്‍­മാര്‍ ചാ­യ കു­ടി­ക്കാനും വാര്‍­ഡി­ലെ രോ­ഗിക­ളെ പരി­ശോ­ധി­ക്കാനും മറ്റും പോ­വും. 12 മണി­യോ­ടു കൂ­ടി ഒ.പി പരി­ശോ­ധ­ന അ­വ­സാ­നി­പ്പി­ക്കുന്ന ഡോ­ക്ടര്‍­മാര്‍ അ­പ്പോഴും ക്യൂ­വില്‍ നില്‍­ക്കുന്ന രോ­ഗിക­ളെ പരി­ശോ­ധി­ക്കാന്‍ കൂ­ട്ടാ­ക്കാ­റില്ല. ആ­വ­ശ്യ­മാ­ണെ­ങ്കില്‍ രോ­ഗി­കള്‍­ക്ക് കാ­ഷ്വാ­ലി­റ്റി­യി­ലു­ള്ള ഏ­തെ­ങ്കിലും എം.ബി.ബി.എസ്. ഡോ­ക്ടറെ കാ­ണാം. അ­സ്ഥി രോ­ഗ വി­ദ­ഗ്­ദ്ധന്‍ ശ­ബ­രി­മ­ല ഡ്യൂ­ട്ടി­ക്ക് പോ­യ­തോ­ടെ ആ വി­ഭാ­ഗ­ത്തില്‍ പരി­ശോ­ധി­ക്കാന്‍ ആ­രു­മില്ല. അ­സ്ഥി രോ­ഗ­വു­മാ­യി ബ­ന്ധ­പ്പെ­ട്ട­വര്‍­ക്ക് സ്വ­കാ­ര്യ ആ­ശു­പ­ത്രി­കളെയോ കാ­ഞ്ഞ­ങ്ങാ­ട്ടെ ജില്ലാ ആ­ശു­പ­ത്രി­യേയോ സ­മീ­പി­ക്കേ­ണ്ട സ്ഥി­തി­യാ­ണ്.

ആ­വ­ശ്യ­ത്തി­ന് പരി­ശോ­ധ­നാ സൗ­ക­ര്യ­ങ്ങളും മ­രു­ന്നും ഇ­നിയും ആ­ശു­പ­ത്രി­യില്‍ ല­ഭ്യമല്ല. ഇടയ്­ക്കി­ടെ ത­ക­രാ­റാ­കു­ന്ന ലി­ഫ്­റ്റ് ആ­ശു­പ­ത്രി­യു­ടെ നിത്യ ശാ­പ­മാണ്. രോ­ഗിക­ളെ മു­ക­ളി­ലെ നി­ല­യി­ലേക്കും താ­ഴേക്കും ച­ക്ര ക­സേ­രയിലും സ്­ട്ര­ക്­ച്ച­റിലും മറ്റും കൊ­ണ്ടു പോ­കാന്‍ ഉ­ണ്ടാ­കേ­ണ്ട റാമ്പ് (ച­രി­ഞ്ഞ പാ­ത) ആ­ശു­പത്രി കെ­ട്ടി­ട­ത്തി­ന് പ­ണി­തി­ട്ടേ­യില്ല. ഇ­തു­മൂ­ലം രോ­ഗി­കള്‍­ക്കു­ണ്ടാ­കു­ന്ന വിഷ­മം ചില്ല­റ­യല്ല.

ഡ­സന്‍ ക­ണ­ക്കി­ന് ഡോ­ക്ടര്‍­മാ­രു­ടെ പേ­രെ­ഴുതിയ ബോര്‍­ഡ് ആ­ശു­പ­ത്രി­യു­ടെ ചു­മ­രില്‍ തൂ­ക്കി­യി­ട്ടിട്ടു­ണ്ടെ­ങ്കിലും ആ ഡോ­ക്ടര്‍മാ­രൊ­ന്നും നാ­ട്ടില്‍ ത­ന്നെ ഇല്ലാ­ത്ത സ്ഥി­തി­യാ­ണ്. രോ­ഗി­കള്‍­ക്ക് നിര്‍­ദേ­ശം നല്‍­കുന്ന ബോര്‍­ഡു­കള്‍ക്കും ആ­ശു­പ­ത്രി­യില്‍ കു­റ­വില്ല. എ­ന്നാല്‍ പ­രാ­തി കേള്‍­ക്കാന്‍ ആ­ശു­പ­ത്രി­യില്‍ ആരും ത­യ്യാ­റല്ല എ­ന്നാ­ണ് സ്ഥി­തി.

ആ­ശു­പ­ത്രി­ക്ക­കത്തും പു­റത്തും സാ­മൂ­ഹ്യ വി­രു­ദ്ധ­രു­ടെയും മ­ദ്യ­പാ­നി­ക­ളു­ടെയും മ­യ­ക്കു­മ­രു­ന്ന് ഇ­ട­പാ­ടു­കാ­രു­ടെയും വി­ഹാ­ര­മാണ്. രോ­ഗി­ക­ളു­ടെയും അ­വ­രു­ടെ സാ­ഹായിക­ളു­ടെയും പ­ണവും മറ്റും വാര്‍­ഡു­ക­ളില്‍ നി­ന്ന് മോ­ഷ്ടി­ക്കു­ന്നതും പ­തി­വാണ്. ഈയിടെ­യാ­ണ് ര­ണ്ട് ന­ഴ്‌­സു­മാ­രെ ഒ­രാള്‍ ആ­ശു­പത്രി പ­രി­സ­ര­ത്തു വെ­ച്ച് ക­യ­റി­പ്പി­ടി­ച്ചത്. ചു­രു­ക്ക­ത്തില്‍ ആ­ശു­പ­ത്രി­യില്‍ സു­ര­ക്ഷി­ത­മാ­യി ജോ­ലി ചെ­യ്യാന്‍പോലും പ­റ്റാ­ത്ത സാ­ഹ­ച­ര്യ­മാണ്. ജ­ന­റല്‍ ആ­ശു­പ­ത്രി­യാ­യു­ള്ള സ്ഥാ­ന­ക്കയ­റ്റം കേവ­ലം ബോര്‍­ഡ് മാ­റ്റ­ത്തില്‍ ഒ­തു­ങ്ങി­യ­തായി ആ­ക്ഷേ­പ­മുണ്ട്.

Keywords:  General-Hospital, Kasaragod, Treatment, Doctors,  Board, Medicine, Patient's, Kanhangad, Kerala, No doctors in general hospital.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL