city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ജില്ലയിലെ 150 വര്‍ഗീയ കേസുകളില്‍ കുറ്റപത്രം ഇനിയും സമര്‍പ്പിക്കാനായില്ല

ജില്ലയിലെ 150 വര്‍ഗീയ കേസുകളില്‍ കുറ്റപത്രം ഇനിയും സമര്‍പ്പിക്കാനായില്ല
File photo
കാഞ്ഞങ്ങാട്: ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത വര്‍ഗീയ കേസുകള്‍ ആഭ്യന്തര വകുപ്പിന്റെ ചുവപ്പ് നാടയില്‍ കുടുങ്ങി. 2006 മുതല്‍ രജിസ്റ്റര്‍ ചെയ്ത 150 ലധികം വര്‍ഗീയ കേസുകളുടെ കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിക്കാന്‍ ഇത് മൂലം കഴിയാതെ പോയി.

വര്‍ഗീയ വികാരം ഇളക്കിവിടുന്ന രീതിയില്‍ പ്രവര്‍ത്തിച്ചതിനും, വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചതിനുമെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 153, 153 എ എന്നീ വകുപ്പുകള്‍ അനുസരിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കണമെങ്കില്‍ ആഭ്യന്തരവകുപ്പിന്റെ പ്രത്യേക അനുമതി വേണമെന്നാണ് വ്യവസ്ഥ. അനുമതിക്കായി 2006 മുതല്‍ ആഭ്യന്തരവകുപ്പിന് അയച്ചുകൊടുത്ത ഫയലുകള്‍ തിരുവനന്തപുരത്ത് ചുവപ്പ് നാടയില്‍ കുടുങ്ങിക്കിടക്കുകയാണ്.

ഫയലുകള്‍ സംബന്ധിച്ച് കാസര്‍കോട് ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസില്‍ നിന്ന് നിരവധി തവണ തിരുവനന്തപുരത്തെ ആഭ്യന്തരവകുപ്പ് ആസ്ഥാനത്തേക്ക് നേരിട്ടും അല്ലാതെയും നിരവധി തവണ ബന്ധപ്പെട്ടെങ്കിലും ഫയലുകള്‍ എറണാകുളത്ത് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് പരിശോധനക്ക് അയച്ചു കൊടുത്തു എന്നാണ് മറുപടി കിട്ടിയത്.

ജില്ലയില്‍ കാസര്‍കോട്, ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനുകളിലാണ് ഏറ്റവും കൂടുതല്‍ വര്‍ഗീയ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളുടെ കുറ്റപത്രം തയ്യാറാക്കിയിട്ടുണ്ടെങ്കിലും ആഭ്യന്തരവകുപ്പിന്റെ അനുമതി ലഭിക്കാത്തതിനാല്‍ കോടതിയില്‍ സമര്‍പ്പിക്കാനോ, വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കാനോ കഴിയാതെ പോകുകയാണ്.

Keywords:  Communal clash, Case, Enquiry, Report, Police, Not submit, Court, Home department, Order, Kanhangad, Kasaragod, Kerala, Kasargod Vartha, police, Kasaragod, Clash, SP, DYSP, CI, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia