നിത്യാനന്ദാ വിദ്യാകേന്ദ്രത്തില്‍ പുതിയ ഭരണസമിതി അധികാരമേറ്റു; കേസില്‍ പ്രതിയായ 4 ഡയറക്ടര്‍മാരെ നീക്കി, പ്രിന്‍സിപ്പാളിന് സസ്‌പെന്‍ഷന്‍
Jul 11, 2015, 17:44 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 11/07/2015) അഴിമതിയും തട്ടിപ്പും കൈമുതലാക്കിയ പഴയ ഭരണസമിതിയിലെ നാല് ഡയറക്ടര്‍മാരെ നീക്കി കാഞ്ഞങ്ങാട് നിത്യാനന്ദാ വിദ്യാകേന്ദ്രം ജനറല്‍ ബോഡി യോഗം പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. പുതിയ ഭരണസമിതി അധികാരമേല്‍ക്കുകയും ചെയ്തു. വിദ്യാകേന്ദ്രത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ നാല് ഡയറക്ടര്‍മാരെ പുറത്താക്കിക്കൊണ്ടാണ് പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്.
നിലവില്‍ വിദ്യാകേന്ദ്രം ട്രഷററായ കുമ്പള ബീച്ച് റോഡിലെ കെ.വി. മാധവനാണ് പുതിയ പ്രസിഡണ്ട്. മുംബൈയിലെ ആനന്ദ് ഗുപ്തയെ വൈസ് പ്രസിഡണ്ടായും തിരഞ്ഞെടുത്തു. നിലവിലുണ്ടായിരുന്ന സെക്രട്ടറി കണ്ണൂര്‍ അഴീക്കോട്ടെ ടി. പ്രേമാനന്ദനാണ് സെക്രട്ടറി. കാഞ്ഞങ്ങാട് ആനന്ദാശ്രമം പുതിയ കണ്ടത്തെ കെ. ദാമോദരനാണ് ട്രഷറര്‍. ഇവരടക്കം 24 അംഗ ഡയറക്ടര്‍മാരാണ് പുതിയ ഭരണസമിതിയിലുള്ളത്.
മറ്റു ഡയറക്ടര്‍മാര്‍ ഇവരാണ്: ബംഗളൂരുവിലെ കെ.എല്‍. രാമചന്ദ്ര കോടെ, ബംഗളൂരുവിലെ എല്‍. ശ്രീഹരി കോടെ, കാഞ്ഞങ്ങാട് ദേവന്‍ റോഡിലെ കെ.വി. ഗണേശന്‍, കാഞ്ഞങ്ങാട് ഏച്ചിക്കാനത്തെ എ. കമ്മാരന്‍, കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോറിലെ പി. ദാമോദര പണിക്കര്‍, അജാനൂര്‍ പടിഞ്ഞാറെ കരയിലെ എസ്.കെ. കുട്ടന്‍, കാഞ്ഞങ്ങാട് കോട്ടപ്പാറയിലെ എ. വേലായുധന്‍, നീലേശ്വരത്തെ വി.വി. ബാലകൃഷ്ണന്‍, കാഞ്ഞങ്ങാട് ബല്ലയിലെ ശിവകുമാര്‍ കെ. പൊതുവാള്‍, ചെമ്മട്ടംവയലിലെ അഡ്വ. ഇ. സുകുമാരന്‍, കാഞ്ഞങ്ങാട് മേലാങ്കോട്ടെ കെ.വി ലക്ഷ്മണന്‍, ഇരിട്ടിയിലെ പി.കെ. വത്സലന്‍ മാസ്റ്റര്‍, കാഞ്ഞങ്ങാട് കൊവ്വല്‍ സ്റ്റോറിലെ പി. കമലാക്ഷന്‍, അജാനൂര്‍ കിഴക്കുംകരയിലെ കെ.വി. ഗോവിന്ദന്‍, മുംബൈയിലെ വിവേക് നായര്‍, ഹെസ്ദുര്‍ഗിലെ എച്ച്.ആര്‍. രവീന്ദ്രനാഥ്, കാഞ്ഞങ്ങാട് കുശാല്‍ നഗറിലെ നവീന്‍ രിതേഷ്, കാഞ്ഞങ്ങാട് കൊവ്വല്‍ സ്‌റ്റോറിലെ എം. കൃഷ്ണന്‍, നീലേശ്വരത്തെ വെങ്കിടേഷ് പ്രഭു.
അഴിമതിക്കേസില്‍ പ്രതിയായ നിത്യാനന്ദാ കോളജ് ഓഫ് എഞ്ചിനീയറിംഗിലെ പ്രിന്‍സിപ്പാള്‍ മംഗളൂരു ബണ്ട്വാളിലെ രാജേശ് റൈയെ അന്വേഷണവിധേയമായി പുതിയ ഭരണസമിതി സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. 2015-18 വര്‍ഷത്തേക്കാണ് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തിരിക്കുന്നത്.
വര്‍ക്കിംഗ് പ്രസിഡണ്ടായ ഉഡുപ്പിയിലെ ദിവാകര്‍ ഷെട്ടി, ഡയറക്ടരായ കാഞ്ഞങ്ങാട് അലാമിപ്പള്ളിയിലെ എച്ച് ലക്ഷ്മണന്‍, അലാമിപ്പള്ളിയിലെ നരസിംഹ ഷേണായി, മണിപ്പാലിലെ മോഹന ചന്ദ്രന്‍ നമ്പ്യാര്‍ എന്നിവരെയാണ് ഡയറക്ടര്‍ സ്ഥാനങ്ങളില്‍ നിന്നും നീക്കിയത്.
Keywords: Kasaragod, Kerala, Kanhangad, case, Director board, Corruption, Principal, Nithyananda Vidyakendra new directors.
Advertisement: