നിഷ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി
Nov 28, 2012, 16:35 IST
കാഞ്ഞങ്ങാട്: മനുഷ്യ സ്‌നേഹികളുടെ ഉള്ളലിഞ്ഞ പ്രാര്‍ത്ഥനകള്‍ക്കും സഹായങ്ങള്‍ക്കും ഇടയില്‍ നിഷ വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായി. ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് നിഷ മരണത്തിന് കീഴടങ്ങിയത്. അജ്ഞാത രോഗം ബാധിച്ച് ഇരു കാലുകളും വീര്‍ത്ത് നടക്കാന്‍ കഴിയാതെ മൂന്നു വര്‍ഷത്തോളമായി ചികിത്സയില്‍ കഴിയുകയായിരുന്നു നിഷ. തീര്‍ത്തും ശയ്യാവലംബിയായിക്കഴിഞ്ഞ നിഷയ്ക്ക് മനുഷ്യസ്‌നേഹികളുടെ സ്‌നേഹവാക്കുകളായിരുന്നു സാന്ത്വനം പകര്‍ന്നിരുന്നത്.
പാവപ്പെട്ട കുടുംബാംഗമായ നിഷയുടെ ചികിത്സയ്ക്ക് നാട്ടുകാരടക്കമുള്ള മനുഷ്യസ്‌നേഹികള്‍ സഹായങ്ങള്‍ നല്‍കിയിരുന്നു. ചികിത്സാ ധനസഹായം സ്വരൂപിക്കാന്‍ കമ്മിറ്റികളും രൂപീകരിച്ചിരുന്നു. പല ആശുപത്രികളിലും നിഷയെ കൊണ്ടുപോയി ചികിത്സിപ്പിച്ചുവെങ്കിലും അസുഖം ഭേദമായില്ല. ഫേസ്ബുക്ക് സുഹൃദ് വലയത്തിലൂടെയും നിഷയ്ക്ക് ചികിത്സാ സഹായങ്ങള്‍ ലഭിച്ചിരുന്നു. എന്നാല്‍ ഏവരെയും ദു:ഖത്തിലാഴ്ത്തിക്കൊണ്ടാണ് നിഷ വിധിക്ക് കീഴടങ്ങിയത്.
കോടോം-ബേളൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍പെട്ട കപ്പണ സ്വദേശിനിയാണ് 29 കാരിയായ നിഷ. കൂലിപ്പണിക്കാരനായ സന്തോഷാണ് ഭര്‍ത്താവ്. മക്കളില്ല. തെങ്ങുകയറ്റ തൊഴിലാളി കുമാരന്റെയും കൂലിപ്പണിക്കാരി ലീലയുടെയും മകളാണ്. സഹോദരങ്ങള്‍ :ഹരീഷ്, ജിഷ. സംസ്‌ക്കാരം വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ വീട്ടുപറമ്പില്‍ നടന്നു.

Keywords: Kanhangad, Treatment, Nisha, Family, Committee, Hospital, Father, Husband, Kasaragod, Kerala.