കാഞ്ഞങ്ങാട് ആര്‍ട്ട് ഗ്യാലറിയിലെ വാര്‍ത്ത ചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി
Mar 6, 2013, 12:00 IST
കാഞ്ഞങ്ങാട്: കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ സില്‍വര്‍ ജൂബിലിയാഘോഷത്തോടനുബന്ധിച്ച് കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞങ്ങാട് ആര്‍ട് ഗ്യാലറിയില്‍ തുടങ്ങിയ വാര്‍ത്ത ചിത്ര പ്രദര്‍ശനം ശ്രദ്ധേയമായി. കേരളത്തിലെ പത്രങ്ങളില്‍ അച്ചടിച്ച് വന്ന ഏറ്റവും ശ്രദ്ധേയമായ 120 മാധ്യമ ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്.
സാഹിത്യകാരന്‍ എം. എന്‍. വിജയന്‍ മരിച്ച് വീഴുന്ന അവസാന നിമിഷങ്ങള്‍ അതേ പടി പകര്‍ത്തിയ ചിത്രങ്ങള്‍, വൈദ്യുതിയാഘാതമേറ്റ് മരിച്ച യുവാവ് ഇലക്ട്രിക് കമ്പിയില്‍ തൂങ്ങി നില്‍ക്കുന്ന ദൃശ്യം., പട്ടിണിക്കോലങ്ങളുടെ ദയനീയ കാഴ്ചകള്‍, പോലീസിന്റെ മര്‍ദക ഭാവങ്ങള്‍, മന്ത്രിമാരുടെ നിയമസഭയിലെ നീണ്ട ഉറക്കം, വി. എസിന്റെയും പിണറായിയുടെയും കെ. കരുണാകരന്റെയും എ. കെ. ആന്റണിയുടെയും പി. കെ. ശ്രീമതി ടീച്ചറുടെയുമൊക്കെ ഭാവഭേദങ്ങളുടെ വിശ്വരൂപം അങ്ങിനെ നീണ്ടുപോകുന്ന വാര്‍ത്താ ചിത്രങ്ങളുടെ കാണാകാഴ്ചകള്‍.
ചൊവ്വാഴ്ച രാവിലെ ടൗണ്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പ്രശസ്ത ചിത്രകാരന്‍ പി. എസ്. പുണിഞ്ചിത്തായ ക്യാന്‍വാസില്‍ ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയക്കാരുടെ പിറകെ മാത്രം പോകുന്നവര്‍ക്ക് നല്ല ഫോട്ടോഗ്രാഫര്‍ ആകാന്‍ സാധിക്കില്ലെന്ന് പുണിഞ്ചിത്തായ അഭിപ്രായപ്പെട്ടു. പേജില്‍ നിറഞ്ഞുനില്‍ക്കുന്ന വാര്‍ത്തയെക്കാള്‍ വായനക്കാരുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നത് കാര്‍ട്ടൂണുകളും ഫോട്ടോകളുമാണ്. കാലത്തെയും ചരിത്രത്തെയും പകര്‍ത്തുന്ന ഫോട്ടോഗ്രാഫര്‍മാര്‍ കാലത്തിനൊപ്പം നടക്കുന്നവരാണെന്ന് അദ്ദേഹം പറഞ്ഞു.
കാസര്‍കോട് പ്രസ് ക്ലബ്ബ് പ്രസിഡണ്ട് വിനോദ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഹസീനാ താജുദ്ദീന്‍, കാഞ്ഞങ്ങാട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സി. യൂസഫ് ഹാജി, കാഞ്ഞങ്ങാട് പ്രസ്‌ഫോറം പ്രസിഡണ്ട് ടി. കെ. നാരായണന്‍, പി മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ബഷീര്‍ ആറങ്ങാടി, അരവിന്ദന്‍ മാണിക്കോത്ത്, മാനുവല്‍ കുറിച്ചിത്താനം, ആര്‍ടിസ്റ്റ് ടി. രാഘവന്‍, എന്‍. ഗംഗാധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രസ് ക്ലബ്ബ് സെക്രട്ടറി മുഹമ്മദ് ഹാഷിം സ്വാഗതവും വൈസ് പ്രസിഡന്റ് മട്ടന്നൂര്‍ സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.

Keywords: Photo exhibition, Art gallery, Kanhangad, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News