നവവത്സര വര്‍ണ്ണോത്സവം
Dec 30, 2011, 09:30 IST
കാസര്‍കോട്: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കേരള ലളിതകലാ അക്കാദമി എല്ലാ ജില്ലകളിലും 'നവവത്സര വര്‍ണ്ണോത്സവം' കലാകാരന്മാരുടെ കൂട്ടായ്മയും ചിത്രരചനയും സംഘടിപ്പിക്കുന്നു. അത്യന്തം പുതുമയാര്‍ന്ന ഈ പരിപാടിയില്‍ സംസ്ഥാനത്തെ 700 ഓളം കലാകാരന്മാരാണ് വിവിധ ജില്ലകളില്‍ ഒത്തു ചേരുന്നത്. ഈ കൂട്ടായ്മ അതാത് പ്രദേശങ്ങളിലെ പൗരപ്രമുഖര്‍ ഉദ്ഘാടനം ചെയ്യും. കാസര്‍കോട് ജില്ലയില്‍ കാഞ്ഞങ്ങാട് ആര്‍ട്ട് ഗ്യാലറിക്ക് സമീപമുള്ള യു.ബി.എം.സി.എല്‍.പി.സ്‌കൂള്‍ പരിസരത്ത് ജനുവരി 1ന് ഉച്ചയ്ക്ക് 2 മണിക്ക് ശേഷം ഒത്തുചേര്‍ന്ന് ചിത്രരചന നിര്‍വ്വഹിക്കുന്നു. ജില്ലാ കോഡിനേറ്ററായി തീരുമാനിച്ചിരിക്കുന്നത് സുകുമാരനെയാണ്. ഈ വര്‍ണ്ണോത്സവത്തിന്റെ മറ്റൊര് പ്രത്യേകത അന്നേ ദിവസം വൈകുന്നേരം ഈ ചിത്രങ്ങള്‍ വില്‍ക്കാനുള്ള അവസരം കൂടി അക്കാദമി ഒരുക്കുന്നുവെന്നതാണ്. 1000 രൂപയ്ക്ക് ഒരു ചിത്രം വില്‍ക്കാനാണ് ഉദ്ദേശിക്കുന്നത്. വില്‍ക്കപ്പെടുന്ന ചിത്രത്തിന്റെ അക്കാദമിക്കുള്ള കമ്മീഷന്‍ കഴിച്ചുള്ള തുക കലാകാരന് തന്നെ നല്‍കും.
Keywords: Drawing, New year, Kanhangad, Kasaragod