Celebration | സഞ്ജീവനി ആശുപത്രിയിൽ പുതുവത്സര ആഘോഷം: കുടുംബ സംഗമവും കലാപരിപാടികളും
● ഡയറക്ടർ നാരായണൻ കൊളങ്ങര സ്വാഗതം അർപ്പിച്ചു.
● കാസർഗോഡ് എംഎൽഎ പങ്കെടുത്തു.
● വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ സംബന്ധിച്ചു.
● അഡ്മിനിസ്ട്രേറ്റർ പി. ഗംഗാധരൻ നന്ദിയർപ്പിച്ചു.
കാഞ്ഞങ്ങാട്: (KasargodVartha) മാവുങ്കാൽ സഞ്ജീവനി ആശുപത്രിയിൽ പുതുവത്സര ആഘോഷവും കുടുംബ സംഗമവും നടന്നു. കാഞ്ഞങ്ങാട് എംഎൽഎ, ഇ ചന്ദ്രശേഖരൻ പരിപാടി ഉദ്ഘാടനം ചെയ്തു. ആശുപത്രിയുടെ മെഡിക്കൽ ഡയറക്ടർ ഡോ. എം.ആർ. നമ്പ്യാർ അധ്യക്ഷത വഹിച്ചു. ഡയറക്ടർ നാരായണൻ കൊളങ്ങര സ്വാഗതം അർപ്പിച്ചു. അഡ്മിനിസ്ട്രേറ്റർ പി. ഗംഗാധരൻ നന്ദിയർപ്പിച്ചു.
കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, രവി കുളങ്ങര (മാനേജിങ് ഡയറക്ടർ), കരിമ്പിൽ കൃഷ്ണൻ, വേലായുധൻ കോട്ടപ്പാറ, കേണൽ ദാമോധരൻ, ഡോ. ശശിധർ റാവു (ഐഎംഎ പ്രസിഡന്റ്), ഡോ. ഗിരിധർ റാവു, ഡോ. സബിൻ, ഡോ. അഷ്‌റഫ് കുറ്റിക്കോൽ, ഡോ. അജയ് പോൾ സിറിയക്, ഡോ. അശ്വതി, ഉമാകരൻ (മടിക്കൈ പ്രവാസി അസോസിയേഷൻ), എം. ബൽരാജ് (കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ), ഡോ. ശ്രുതിൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ച് ആശംസകൾ നേർന്നു. തുടർന്ന് ആശുപത്രി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി.
#SanjeevaniHospital #Kanhangad #Kerala #NewYear #Celebration #Community #Health