Inauguration | കാഞ്ഞങ്ങാട് ഹോട്ടൽ അസോസിയേഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു
ജില്ലാ പ്രസിഡണ്ട് നാരായണ പൂജാരി ഓഫീസ് ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട്: (KasargodVartha) കേരള ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷന്റെ കാഞ്ഞങ്ങാട് മേഖല കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു.
പുതിയ കോട്ടമാർക്കറ്റിനകത്തുള്ള കെട്ടിടത്തിലാണ് ഓഫീസ് പ്രവർത്തനം ആരംഭിച്ചത്.
ജില്ലാ പ്രസിഡണ്ട് നാരായണ പൂജാരി ഓഫീസ് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡണ്ട് ജ ഷംസുദ്ദീൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംഘടന നടത്തുന്ന ഓണാഘോഷ സമ്മാനക്കൂപ്പൺ വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ബിജു ചുള്ളിക്കര നിർവഹിച്ചു.
40 വർഷം പൂർത്തിയാക്കിയ പുതിയകോട്ട വസന്ത ഭവൻ ഹോട്ടൽ ഉടമ രാജേന്ദ്ര പൈയെ ചടങ്ങിൽ ആദരിച്ചു. സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഗസാലി, രക്ഷാധികാരി അബ്ദുല്ല താജ്, ജില്ലാ ട്രഷറർ രഘു വീർപൈ, ജില്ലാ വർക്കിംഗ് പ്രസിഡണ്ട് പ്രകാശൻ പരിപ്പുവട, രാജൻ കളക്കര, എൻ പുരുഷോത്തമൻ, രാജേഷ് പെരിയ എന്നിവർ ചടങ്ങിൽ സംസാരിച്ചു. മേഖലാ സെക്രട്ടറി എം ഗംഗാധരൻ സ്വാഗതവും ജോ: സെക്രട്ടറി ഹമീദ് ചോക്ക്ലേറ്റ് നന്ദിയും പറഞ്ഞു.