കാഞ്ഞങ്ങാട്ട് പുതിയ മത്സ്യ മാര്‍ക്കറ്റ് സര്‍വ്വകക്ഷിയോഗം വിളിക്കും
Feb 29, 2012, 23:18 IST
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയില്‍ കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ പുതിയ മത്സ്യമാര്‍ക്കറ്റ് ഉണ്ടാക്കുന്നതിനെക്കുറിച്ച് പ്രാഥമിക ആലോചന തുടങ്ങുന്നു.ബുധനാഴ്ച ചേര്‍ന്ന നഗരസഭ കൌണ്‍സില്‍ യോഗത്തിലാണ് ഇത് സംബന്ധിച്ച് ചര്‍ച്ച ഉയര്‍ന്നുവന്നത്. രണ്ടരകോടി രൂപയുടേതാണ് പദ്ധതി. ഇതില്‍ 90 ശതമാനം കേന്ദ്രവും 10 ശതമാനം സംസ്ഥാനവുമാണ് തുക നല്‍കുന്നത്. നിലവിലുള്ള മാര്‍ക്കറ്റിന്റെ ശോച്യാവസ്ഥ ചര്‍ച്ചയില്‍വന്നപ്പോഴാണ് പുതിയ കേന്ദ്ര നിര്‍ദ്ദേശം നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചന വന്നത്. ഇതു സംബന്ധിച്ച് സ്ഥലം കണ്ടെത്തുന്നതുള്‍പ്പെടെ കാര്യങ്ങള്‍ സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ തീരുമാനിച്ചു.
മത്സ്യത്തൊഴിലാളികള്‍ക്കുള്ള പല പദ്ധതികളും സാങ്കേതിക കാരണങ്ങളാല്‍ ബോട്ട് ഉടമകള്‍ക്ക് മാത്രമായി ലഭിക്കുന്നതായി കൌണ്‍സില്‍ ചര്‍ച്ചയില്‍ കൌണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി.അപേക്ഷ നല്‍കുമ്പോള്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് കൂടി ഹജരാക്കണമെന്ന് നിബന്ധനയാണ് ഇതിന് കാരണമെന്നും ഈ നിബന്ധന ഒഴിവാക്കണമെന്നും കൌണ്‍സിലര്‍മാര്‍ ആവശ്യപ്പെട്ടു. ചെയര്‍പേഴ്സണ്‍ ഹസീന താജുദ്ദീന്‍ അധ്യക്ഷത ഹിച്ചു.
Keywords: Fish-market, Kanhangad, Kasaragod