city-gold-ad-for-blogger

എസ്.കെ.എസ്.എസ്.എഫ് നീതിബോധന യാത്ര സമാപിച്ചു

കാസര്‍കോട്: (www.kasargodvartha.com 12/02/2015) എസ്.കെ.എസ്.എസ്.എഫ് സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംസ്ഥാന പ്രസിഡണ്ട് പാണക്കാട് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ നയിച്ച നീതി ബോധനയാത്രയ്ക്ക് കാസര്‍കോട്ട് പ്രൗഢോജ്ജ്വലമായ പരിസമാപ്തി. സംസ്ഥാനത്ത് 50 കേന്ദ്രങ്ങളിലെ ജനകീയ വരവേല്‍പുകള്‍ക്ക് ശേഷമാണ് യാത്ര കാസര്‍കോട്ട് സമാപിച്ചത്.

ബുധനാഴ്ച പയ്യന്നൂരില്‍ നിന്ന് പുനരാരംഭിച്ച യാത്രയ്ക്ക് തൃക്കരിപ്പൂരിലും കാഞ്ഞങ്ങാട്ടും കാസര്‍കോട്ടും ആവേശകരമായ വരവേല്‍പാണ് ലഭിച്ചത്. ജില്ലാതിര്‍ത്തിയായ ഒളവറയില്‍നിന്ന് നൂറുകണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെയാണ് വിവിധ സ്വീകരണ കേന്ദ്രങ്ങളിലെത്തിയത്.

വിവിധ കേന്ദ്രങ്ങളില്‍ സത്താര്‍ പന്തലൂര്‍, സിദ്ദീഖ് ഫൈസി വെണ്‍മണല്‍, കെ.എന്‍.എസ് മൗലവി, ബഷീര്‍ ഫൈസി ദേശമംഗലം, ആശിഖ് കുഴിപ്പുറം, ഖാസിം ദാരിമി വയനാട്, ശഹീര്‍ അന്‍വരി പുറങ്ങ്, ജാബിര്‍ തൃക്കരിപ്പൂര്‍, കുഞ്ഞാലന്‍കുട്ടി ഫൈസി, ആര്‍.വി. സലാം, സുബുലുസലാം വടകര എന്നിവര്‍ പ്രസംഗിച്ചു. കാഞ്ഞങ്ങാട്ട് മെട്രോ മുഹമ്മദ് ഹാജിയും കാസര്‍കോട് സമസ്ത മുശാവറ അംഗം എം.എ ഖാസി മുസ്ലിയാരും സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു

മജിര്‍പള്ളത്ത് നടന്ന സമാപന സമ്മേളനം സമസ്ത കാസര്‍കോട് ജില്ലാ സെക്രട്ടറി യു.എം അബ്ദുര്‍ റഹ്മാന്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡണ്ട് താജുദ്ദീന്‍ ദാരിമി അധ്യക്ഷത വഹിച്ചു. സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍ കുന്നുംങ്കൈ, പി.കെ. പൂക്കോയ തങ്ങള്‍ ചന്ദേര, മാണിയൂര്‍ അഹ്മദ് മൗലവി, ഡോ. ഖത്തര്‍ ഇബ്‌റാഹിം ഹാജി കളനാട്, കെ. അബ്ദുല്‍ ബാരി ബാഖവി, ഓണംമ്പിള്ളി മുഹമ്മദ് ഫൈസി, നാസര്‍ ഫൈസി കൂടത്തായി, അയ്യൂബ് കൂളിമാട്, ഇബ്‌റാഹീം ഫൈസി പേരാല്‍, ഇബ്‌റഹീം ഫൈസി ജെഡിയാര്‍, ഹാരിസ് ദാരിമി ബെദിര, എം.എസ് മദനി തങ്ങള്‍, എസ്.കെ ഹംസ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

എസ്.കെ.എസ്.എസ്.എഫ് നീതിബോധന യാത്ര സമാപിച്ചു

എസ്.കെ.എസ്.എസ്.എഫ് നീതിബോധന യാത്ര സമാപിച്ചു

Keywords :  Kasaragod, Kerala, SKSSF, Programme, Kanhangad, Manjeshwaram,  Neethi Bodhana  Yatra. 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia