city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീലേശ്വരം സമ്പൂര്‍ണ ഡിജിറ്റൈസ് നഗരസഭയാകുന്നു

നീലേശ്വരം: നീലേശ്വരം ഡിജിറ്റൈസ് നഗരസഭയാകുന്നു. ഇവിടുത്തെ ജനങ്ങള്‍ക്ക് സേവനങ്ങള്‍ക്ക് ഇനി ദീര്‍ഘകാലം കാത്തിരിക്കേണ്ടി വരില്ല. സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അപേക്ഷ നല്‍കിയാല്‍ നിമിഷങ്ങള്‍ക്കകം വിശദാംശങ്ങള്‍ ഉപഭോക്താവിന്റെ മൊബൈല്‍ ഫോണില്‍ എസ്.എം.എസ് ആയി എത്തും. പരമാവധി രണ്ടു ദിവസങ്ങള്‍ക്കകം സര്‍ട്ടിഫിക്കറ്റും ലഭിക്കും.

നഗരസഭ നടപ്പിലാക്കുന്ന ഡി-ഗവേണന്‍സ് പദ്ധതിയിലൂടെയാണ് ജനങ്ങള്‍ക്ക് ഈ മഹത്തായ  സേവനങ്ങള്‍ ലഭിക്കുന്നത്. പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സംസ്ഥാനത്തെ ആദ്യ പേപ്പര്‍ രഹിത ഓഫീസ് എന്ന ഖ്യാതിയും ഇതോടെ നീലേശ്വരം മുനിസിപ്പാലിറ്റിക്ക് സ്വന്തമാകും.
നീലേശ്വരം സമ്പൂര്‍ണ ഡിജിറ്റൈസ് നഗരസഭയാകുന്നു
അപേക്ഷ കടലാസിലോ ഇ-മെയില്‍ വഴിയോ നല്‍കാം. തുടര്‍ നടപടികള്‍ അപേക്ഷകന് സ്വന്തം കമ്പ്യൂട്ടറിലൂടെ അറിയുവാന്‍ കഴിയും. നടപടികള്‍ക്ക് കാലതാമസം വരികയാണെങ്കില്‍ ബന്ധപ്പെട്ട സൂചിക പരിശോധിച്ച് സംവേദിത എന്ന പൊതുവെബ്‌സൈറ്റ് വഴി അധികൃതര്‍ക്ക് പരാതി നല്‍കാം. ഇതിനായി വെബ്‌സൈറ്റില്‍ അനുവദിച്ചിട്ടുളള ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ വിശദാംശങ്ങള്‍ മൊബൈല്‍ ഫോണ്‍ വഴിയോ, തപാല്‍ വഴിയോ, ഹാര്‍ഡ് കോപ്പിയായോ ലഭിക്കും, നഗരസഭാ ഓഫീസിനു മുമ്പില്‍ സ്ഥാപിച്ചിരിക്കുന്ന ടെച്ച് സ്‌ക്രീന്‍ വഴിയും അറിയാന്‍ കഴിയും.

അപേക്ഷകള്‍ സ്വീകരിച്ചുകഴിഞ്ഞാല്‍ ഇവ സ്‌കാന്‍ ചെയ്ത് പി.ഡി.എഫ് ഫോര്‍മാറ്റിലാക്കി ഡാറ്റാബേസിലേക്ക് മാറ്റുക എന്നതാണ് ആദ്യഘട്ടം. ഓരോ അപേക്ഷക്കും പ്രത്യേക നമ്പറുകള്‍ നല്‍കും. ഇതിനായി നഗരസഭാ ഓഫീസില്‍ പ്രത്യേക ഫയല്‍ ട്രാക്കിംഗ് സിസ്റ്റം തന്നെ നടപ്പിലാക്കി. അപേക്ഷകളെല്ലാം ഡാറ്റയായി മാറിയതോടെ നഗരസഭ പേപ്പര്‍രഹിത ഓഫീസായി മാറിക്കഴിഞ്ഞു.

ഡി-ഗവേണന്‍സ് പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന വേളയില്‍ ആഗസ്റ്റ് മാസത്തില്‍ നടത്തിയ ഫയല്‍ അദാലത്തില്‍  ഒറ്റദിവസം കൊണ്ട് വാര്‍ദ്ധക്യകാല-വിധവാപെന്‍ഷന്‍ ഉള്‍പെടെ കെട്ടിക്കിടന്ന 567 ഫയലുകളാണ്  തീര്‍പ്പാക്കിയത്. ഇതിന്റ  ഒന്നാം ഘട്ടമെന്ന നിലയില്‍ കെട്ടിക്കിടന്ന അപേക്ഷകളുടെ കണക്കെടുത്തു.  പുതിയ അപേക്ഷകള്‍ നല്‍കാനുളള സമയപരിധിയും ക്രമീകരിച്ചു. എല്ലാ സ്റ്റാന്‍ഡിംഗ് കമ്മിറ്റികളും ചേര്‍ന്ന് ജനങ്ങളുടെ പരാതിയില്‍ ആവശ്യമായ ശുപാര്‍ശകള്‍ നടത്തുകയും അന്ന് തന്നെ കൗണ്‍സില്‍ച്ചേര്‍ന്ന് തീര്‍പ് കല്‍പിക്കുകയും ചെയ്തു.

പദ്ധതി നടപ്പിലാക്കുന്നതിനായി ഇന്‍ഫര്‍മേഷന്‍ കേരളാ മിഷന്‍ സാങ്കേതിക വിഭാഗം നഗരസഭയിലെ ജീവനക്കാര്‍ക്ക് അഞ്ച് ഘട്ടങ്ങളിലായി പ്രത്യേക പരിശീലനം നല്‍കി. കൂടാതെ നീലേശ്വരം മുനിസിപ്പാലിറ്റിയിലെ 70ശതമാനം ജീവനക്കാരും കമ്പ്യൂട്ടര്‍ പ്രാവീണ്യമുളളവരായതിനാല്‍ പദ്ധതി നടത്തിപ്പ് രണ്ടാഴ്ചകൊണ്ട് ഉദ്ദേശിച്ച രീതിയില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞുവെന്നാണ് പദ്ധതി ചുമതല വഹിക്കുന്ന നഗരസഭാ സെക്രട്ടറി  എന്‍. വിജയകുമാറിന്റ അഭിപ്രായം.

ഇന്‍ഫര്‍മേഷന്‍ കേരളാമിഷന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ഡിസൈന്‍ ചെയ്ത സേവന (സിവില്‍  രജിസ്‌ട്രേഷന്‍), സേവന (പെന്‍ഷന്‍), സേവന (വിവാഹം), സാംഖ്യ (അക്കൗണ്ടിഗ്) സുലേഖ (പ്ലാനിംഗ് സിസ്റ്റം), സഞ്ചയ (റവന്യൂ), സചിത്ര (വസ്തുവകകള്‍), സഞ്ചിത (ആക്ട് &  റൂള്‍സ്), സുഗമ (എസ്റ്റിമേറ്റ്), സങ്കേതം (ബില്‍ഡിംഗ് പെര്‍മിറ്റ്) സൂചിക (ഫയല്‍ ട്രാക്കിംഗ് സിസ്റ്റം), സൂചിക (പേപ്പര്‍ലെസ്) എന്നീ സോഫ്റ്റ്‌വെയറുകള്‍ സംവേദിത എന്ന വെബ്‌സൈറ്റുമായി ബന്ധിപ്പിച്ചുകൊണ്ടാണ് പദ്ധതി നടപ്പിലാക്കിയത്.

ഉപഭോക്താക്കളുടെ അപേക്ഷകളുടെ വിശദാംശങ്ങള്‍ ഇന്റര്‍നെറ്റിലൂടെ കാണാന്‍ കഴിയും. ജനനമരണ സര്‍ട്ടിഫിക്കറ്റുകള്‍, വിവാഹം, ഉടമസ്ഥാവകാശം, പ്രായം, റസിഡന്‍ഷ്യല്‍ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളാണ് ആദ്യഘട്ടമെന്ന നിലയില്‍ ഡി-ഗവേണന്‍സ് വഴി വിതരണം ചെയ്യുന്നത്.

അഴിമതിരഹിതവും സുതാര്യവുമായ രീതിയില്‍ സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്രയും പെട്ടെന്ന് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഡി- ഗവേണന്‍സിലൂടെ വിതരണം ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി സര്‍ട്ടിഫിക്കറ്റുകളില്‍ ഹോളോഗ്രാം പതിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചു വരുന്നു. പദ്ധതി ഒരു മാസത്തോളമായി പരീക്ഷണാടിസ്ഥാനത്തില്‍ നടന്നു വരുന്നു. 2014 ജനുവരിയോടെ നഗരസഭ സമ്പൂര്‍ണ ഡിജിറ്റൈസിലേക്ക് മാറും.

Keywords : Neeleswaram, Kanhangad, Kasaragod, Kerala, Municipality, E office, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia