മണല്‍ കടത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു; ഒരാള്‍ അറസ്റ്റില്‍
May 3, 2012, 18:08 IST
കാഞ്ഞങ്ങാട്: വയലില്‍ നിന്ന് ലോഡ് കണക്കിന് മണല്‍ കട ത്താനുള്ള ശ്രമം നാട്ടുകാര്‍ തടഞ്ഞു. വിവരമറിഞ്ഞെത്തിയ പോലീസ് മണ്ണ് കടത്തിന് നേതൃത്വം നല്‍കിയ ആളെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാവിലെ അനന്തപള്ള വയലില്‍ നിന്നാണ് ജെസിബി ഉപയോഗിച്ച് മണല്‍ ഖനനം നടത്തി ലോഡ് കണക്കിന് മണ്ണ് കടത്തിക്കൊണ്ടുപോകാന്‍ ശ്രമം നടത്തിയത്. 200 ഓളം ലോഡ് മണ്ണ് ഇവിടെ നിന്നും നേരത്തെ കടത്തിയിരുന്നു. നൂറ് ലോഡ് മണ്ണ് കൂടി കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് വിവരമറിഞ്ഞെത്തിയ നാട്ടുകാര്‍ മണല്‍ കടത്ത് തടഞ്ഞത്. തുടര്‍ന്ന് പോലീസ് സംഘവും സ്ഥലത്തെത്തി. അനധികൃതമായി മണ്ണ് കടത്തുന്നതിന് നേതൃത്വം നല്‍കിയ അനന്തംപ ള്ളയിലെ പ്രഭാകരനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
Keywords: Kasaragod, Kanhangad, Sand, Traffic.