സ്ത്രീയെ തേടിയെത്തിയ സുവിശേഷകനെ നാട്ടുകാര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു
Feb 22, 2012, 16:07 IST
കാഞ്ഞങ്ങാട് : സ്ത്രീയെ തേടി സന്ധ്യക്ക് എത്തിയ സുവിശേഷകനെ നാട്ടുകാര്‍ തടഞ്ഞു. തൃപ്തികരമായ മറുപടി ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് സുവിശേഷകനെ നാട്ടുകാരില്‍ ചിലര്‍ വളഞ്ഞിട്ട് മര്‍ദ്ദിച്ചു. സുവിശേഷകന്റെ കാറും ത കര്‍ത്തു.
ചൊവ്വാഴ്ച സന്ധ്യയോടെ ചതുരക്കിണറിലാണ് സംഭവം. ചതുരക്കിണറിലെ വീട്ടില്‍ താമസിക്കുന്ന സ്ത്രീയെ സുവിശേഷം പഠിപ്പിക്കാനെന്ന വ്യാജേന എത്തുന്ന ആളുടെ നീക്കങ്ങള്‍ നാട്ടുകാര്‍ സംശയത്തോടെയാണ് വീക്ഷിച്ചിരുന്നത്.
രണ്ടുമാസക്കാലമായി സുവിശേഷകന് നാട്ടുകാരുടെ നിരീക്ഷണത്തിലായിരുന്നു. ചൊവ്വാഴ്ച സന്ധ്യക്ക് സുവിശേഷകന് ചതുരക്കിണറിലെ സ്ത്രീയെ കാണാന്‍ എത്തിയ ഉടന്‍ തന്നെ നാട്ടുകാര്‍ ഇയാളെ തടയുകയായിരുന്നു.
ഇതിനിടയിലാണ് ചിലര്‍ സുവിശേഷകനെ പൊതിരെ തല്ലിയത്. ഇയാള്‍ സഞ്ചരിച്ച കാര്‍ പൂര്‍ണമായും അടിച്ചുതകര്‍ക്കുകയായിരുന്നു. വിവരംഅറിഞ്ഞ് പോലീസ് എത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്.

Keywords: Kanhangad, Assault, കാഞ്ഞങ്ങാട്, സ്ത്രീ