ബസ് സ്റ്റോപ്പ്: സി.പി.എമ്മിനെതിരെ നാട്ടുകാര്‍
Aug 24, 2012, 09:29 IST
കാഞ്ഞങ്ങാട്: പടന്നക്കാട് റെയില്‍വെ മേല്‍പാലത്തില്‍ അപകടം വിളിച്ചുവരുത്തുംവിധം ബസ് സ്റ്റോപ്പ് ഉണ്ടാക്കാനുള്ള സി.പി.എം. നീക്കത്തിനെതിരെ നാട്ടുകാര്‍ ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കി.
ഒരു നേതാവിന്റെ പേരിലുള്ള ബസ് സ്റ്റോപ്പ് നേരത്തെ ഉണ്ടായിരുന്ന സ്ഥലത്ത് തന്നെ ഉണ്ടാക്കാനാണ് സി.പി.എം. ശ്രമം. ഇതിന്റെ ഭാഗമായി പാലത്തിന് സമാന്തരമായി ബസ് സ്റ്റോപ്പ് ബോര്‍ഡും സ്ഥാപിച്ചിട്ടുണ്ട്.
ഇവിടെ ബസിറങ്ങിയാല്‍ ഉണ്ടാകുന്ന അപകടം ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. ഇടതടവില്ലാതെ വാഹനങ്ങള്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ എതിര്‍ ഭാഗത്തേക്ക് പോകാന്‍ കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വൃദ്ധര്‍ക്കും ഏറെ ബുദ്ധിമുട്ടുണ്ടാകുമെന്നാണ് പരാതിയുള്ളത്. സ്റ്റോപ്പ് അല്‍പം വടക്കുഭാഗത്തായി സ്ഥാപിച്ചാല്‍ അപകടം ഇല്ലാതെ യാത്ര ചെയ്യുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

Keywords: Bus stop, CPM, Panakkad, Kanhangad, Kasaragod