city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അമ്പലത്തറയിലെ വിദ്യാര്‍ത്ഥിനി വിഷ്ണുപ്രിയയ്ക്ക് ദേശീയതലത്തില്‍ ഇന്‍സ്‌പെയര്‍ അവാര്‍ഡ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 08.10.2014) അമ്പലത്തറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എസ്.എസ്.എല്‍.സി. വിദ്യാര്‍ത്ഥിനി വിഷ്ണുപ്രിയയ്ക്ക് ദേശീയതലത്തില്‍ ഇന്‍സ്‌പെയര്‍ കോംപറ്റീഷന്‍ അവാര്‍ഡ് ലഭിച്ചു. ഡല്‍ഹി പ്രകൃതി മൈതാനിയില്‍ അഞ്ച്, ആറ്, ഏഴ് തീയ്യതികളില്‍ നടന്ന മത്സരത്തില്‍ വിജയിച്ച വിഷ്ണുപ്രിയയ്ക്ക് കേന്ദ്ര സയന്‍സ് ആന്‍ഡ് ടെക്‌നോളജി മന്ത്രി ജിതേന്ദ്ര സിംഗ് 20,000 രൂപ പ്രൈസ് മണിയും സര്‍ട്ടിഫിക്കറ്റും നല്‍കി. സതേണ്‍ റീജ്യണല്‍ മത്സരത്തില്‍ നേരത്തെ ഒന്നാം സ്ഥാനവും ലഭിച്ചിരുന്നു.

ഇപ്പോള്‍ കാഞ്ഞങ്ങാട് ബല്ലാ ഈസ്റ്റ് ജി.എച്ച്.എസ്.എസ്.എസില്‍ പ്ലസ് വണ്ണിന് പഠിക്കുകയാണ് വിഷ്ണുപ്രിയ. മാത്‌സ് പ്രൊജക്ട് വിത്ത് വര്‍ക്കിംഗ് മോഡലിലാണ് വിഷ്ണുപ്രിയ വിജയിയായത്. പുതിയ റഗുലര്‍ പോളീഗണ്‍സിന്റെ ഏരിയ കണ്ടെത്തുന്നതില്‍ പുതിയ ഇക്ക്വേഷന്‍ വര്‍ക്കിംഗ് ഓര്‍ഡറിലൂടെ കണ്ടെത്തുന്നതാണ് വിഷ്ണുപ്രിയയുടെ പ്രൊജക്ട്. പ്രൊജക്ടിന് വേണ്ട എല്ലാ സഹായങ്ങളും നല്‍കിയത് ചായോത്ത് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ നാരായണന്‍ മാസ്റ്ററാണെന്ന് വിഷ്ണുപ്രിയ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ജില്ലാതലത്തിലും സംസ്ഥാനതലത്തിലും വിജയിച്ചാണ് വിഷ്ണുപ്രിയ ദേശീയ മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയത്. മൂന്ന് സെക്ഷനുകളിലായാണ് മത്സരം നടന്നത്. നാഷണല്‍ ലെവല്‍ കോംപറ്റീഷനില്‍ വിജയികളായ വിഷ്ണുപ്രിയ ഉള്‍പെടെയുള്ളവര്‍ക്ക് ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ വീട്ടില്‍ വിരുന്ന് സല്‍ക്കാരവും ഉണ്ടായിരുന്നു. അമ്പലത്തറ എതിര്‍ക്കയത്തെ മുന്‍ ഗള്‍ഫുകാരന്‍ വി. ബാലകൃഷ്ണന്റെയും അമ്പലത്തറ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ലാബ് അസിസ്റ്റന്‍ഡ് പി. വത്സലയുടെ ഏക മകളാണ് വിഷ്ണുപ്രിയ.
അമ്പലത്തറയിലെ വിദ്യാര്‍ത്ഥിനി വിഷ്ണുപ്രിയയ്ക്ക് ദേശീയതലത്തില്‍ ഇന്‍സ്‌പെയര്‍ അവാര്‍ഡ്

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia