city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദേശീയ പുരസ്‌കാരം മലയോരത്തിന് അഭിമാനമായി

കാഞ്ഞങ്ങാട്: കേന്ദ്രഗവണ്‍മെന്റിന്റെ മാനവ വിഭവ ശേഷി വകുപ്പില്‍ ഏറ്റവും മികച്ച വിദ്യാഭ്യാസ കോ-ഓര്‍ഡിനേറ്റര്‍ക്കുള്ള മുക്ത വിദ്യ നാഷണല്‍ അവാര്‍ഡ് എന്‍.സി.ടി രാജഗോപാലിന് ലഭിച്ചത് രാജപുരത്തിനടുത്ത അയ്യങ്കാവ് എന്ന കൊച്ചുഗ്രാമത്തിന് അഭിമാനമായി മാറുന്നു. മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വതന്ത്ര വിദ്യാഭ്യാസ ബോര്‍ഡായ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓപ്പണ്‍ സ്‌കൂളിന്റെ രജത ജയന്തി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ മികച്ച ഏജന്‍സി കോര്‍ഡിനേറ്റര്‍ക്കുള്ള ദേശീയ അവാര്‍ഡാണ് അയ്യങ്കാവ് കൊറത്തിക്കല്ല് പരേതനായ സി.ദാമോദരന്‍ നായര്‍ എന്‍.സി.ടി പത്മാവതിയമ്മ ദമ്പതികളുടെ സീമന്തപുത്രനായ രാജഗോപാലിന് ലഭിക്കുന്നത്.
ദേശീയ പുരസ്‌കാരം മലയോരത്തിന് അഭിമാനമായി

രാഷ്ട്രീയ സ്വയം സേവക് സംഘത്തിന്റെ ഘടകമായ വിദ്യാഭാരതിയുടെ ദക്ഷിണ ഭാരത സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നതാണ് ഇപ്പോള്‍ അദ്ദേഹം. നാളെ ഡല്‍ഹിയില്‍ നോയിഡയില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ രാജഗോപാല്‍ അവാര്‍ഡ് ഏറ്റുവാങ്ങും.

പാലക്കാട് ജില്ലയിലെ കല്ലേക്കാട് കേന്ദ്രമായി വിദ്യാഭാരതിയുടെ ഭാഗമായ ഭാരതീയ വിദ്യാനികേതന്‍ രൂപം കൊണ്ടതുമുതല്‍ അതിന്റെ അമരക്കാരില്‍ ഒരാളായി എന്‍.സി.ടി.രാജഗോപാല്‍ പ്രവര്‍ത്തിച്ചിരുന്നു. വിദ്യാനികേതന്റെ ആദ്യ സംസ്ഥാന സെക്രട്ടറിയായിരുന്നു എന്‍.സി.ടി.രാജഗോപാല്‍. ഇന്ന് ഹയര്‍സെക്കണ്ടറി വിദ്യാലയങ്ങളടക്കം 437 ഓളം വിദ്യാലയങ്ങളിലായി എഴുപത്തിഞ്ചായിരത്തോളം വിദ്യാര്‍ത്ഥികളാണ് കേരളത്തില്‍ വിദ്യാനികേതന്‍ വിദ്യാലയങ്ങളില്‍ പഠനം നടത്തുന്നത്. കോളേജ് വിദ്യാഭ്യാസത്തിന് ശേഷം ആര്‍എസ്എസിന്റെ കണ്ണൂര്‍ ജില്ലാ കാര്യവാഹായും കേരളത്തിന് പുറത്ത് പഞ്ചാബിലെ ഛണ്ഡിഗഡില്‍ ഏതാനും വര്‍ഷം പ്രചാരകനായും രാജഗോപാല്‍ പ്രവര്‍ത്തിച്ചിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Kerala, Kanhangad, Rajagopal, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia