ജില്ലാതല ദേശഭക്തിഗാന മത്സരം നടത്തി
Aug 12, 2012, 13:49 IST
കാസര്‍കോട്: പെരിയ ജവഹര്‍ നവോദയ വിദ്യാലയത്തിന്റെ സില്‍വര്‍ ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല ദേശഭക്തിഗാന മത്സരം നടത്തി.
കാസര്‍കോട് എം.എല്‍.എ. എന്‍.എ. നെല്ലിക്കുന്ന് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ കെ.എം.വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പിന്നണി ഗായകന്‍ കാഞ്ഞങ്ങാട് ശ്രീനിവാസന്‍ മുഖ്യപ്രഭാഷണം നടത്തി. ടി.കെ. ജയകൃഷ്ണന്‍, രാധാകൃഷ്ണന്‍ നായര്‍, പി.കുഞ്ഞമ്പു, എ. വേണുഗോപാലന്‍ നമ്പ്യാര്‍, മിനി സോമന്‍, രവികുമാര്‍ പ്രസംഗിച്ചു.
Keywords: Kasargod, Periya, School, MLA, N.A Nellikunne, Kanhangad, Contest