നാലാംവാതുക്കലില്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് 19 ന് തുടങ്ങും
Apr 7, 2015, 13:46 IST
ഉദുമ: (www.kasargodvartha.com 07/04/2015) നാസ്‌ക് നാലാംവാതുക്കലിന്റെ സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി 19 മുതല്‍ മെയ് മൂന്നുവരെ ഉദുമ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ സ്പീഡ്‌വെ സ്റ്റേഡിയത്തില്‍ സില്‍വര്‍ ത്രഡ് ട്രോഫിക്കും ക്യാഷ് അവാര്‍ഡിനും വേണ്ടിയുള്ള സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തും. ഷൂട്ടേര്‍സ് പടന്ന, ഉദയ താന്നൂര്‍, സില്‍വര്‍ സ്റ്റാര്‍ മടിക്കേരി, സിറ്റിസണ്‍ ഉപ്പള എന്നീ ടീമുകള്‍ പങ്കെടുക്കും.
സില്വിര്‍ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ ജില്ലാതല ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ യുനൈറ്റഡ് പരവനടുക്കവും നാസ്‌ക് നാലാംവാതുക്കലും സംയുക്ത ജേതാക്കളായി. 25000 രൂപ ക്യാഷ് അവാര്‍ഡും ട്രോഫിയും സംഘാടക സമിതിചെയര്‍മാന്‍ എം.ബി. അബ്ദുല്‍ കരീം ട്രഷറര്‍ അബ്ബാസ് നാലാംവാതുക്കല്‍ വിതരണം ചെയ്തു.

Keywords : Udma, Football Tournament, Kasaragod, Kanhangad, Sports, NASC Nalamvadukkal.