മോഡി അധികാരമേറ്റു; നഗരത്തില്‍ ആഹ്ലാദ പ്രകടനവും മധുര വിതരണവും
May 26, 2014, 20:30 IST
കാസര്‍കോട്: (www.kasargodvartha.com 26.06.2014) നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി സ്ഥാനമേറ്റത്തില്‍ ആഹ്ലാദിച്ച് നഗരത്തില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രകടനവും മധുര പലഹാര വിതരണവും നടത്തി. നൂറ് കണക്കിന് കേന്ദ്രങ്ങളില്‍ നടന്ന പരിപാടികളില്‍ വിവിധ സന്നദ്ധ സംഘടനകളും ക്ലബ്ബുകളും ആയിരക്കണക്കിനാളുകളും പങ്കെടുത്തു.
കാസര്‍കോട് നഗരത്തില്‍ ബാന്‍ഡ് മേളത്തിന്റേയും വെടിക്കെട്ടിന്റെയും അകമ്പടിയോടെ ബി.ജെ.പി പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി. കറന്തക്കാട് ബി.ജെ.പി ഓഫീസ് പരിസരത്ത് നിന്നാരംഭിച്ച പ്രകടനം നഗരം ചുറ്റി കറന്തക്കാട് തന്നെ സമാപിച്ചു. എസ്. കുമാര്‍, ജി. ചന്ദ്രന്‍, എന്‍. സതീഷ്, സന്ധ്യ മല്ല്യ, അശ്വിനി ജി. നായിക്, ഗണപതി കോട്ടക്കണി, കീര്‍ത്തന്‍ ജെ. കുട്‌ലു, അനിത ആര്‍. നായിക് എന്നിവര്‍ നേതൃത്വം നല്‍കി.
സേവാഭാരതി കാസര്‍കോട് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനറല്‍ ആശുപത്രിയില്‍ രക്തദാനം സംഘടിപ്പിച്ചു. 25 ഓളം പേര്‍ രക്തം ദാനം ചെയ്തു. ആര്‍.എസ്.എസ് ജില്ലാ ബൗദ്ധിക് പ്രമുഖ് അനന്ത പത്മനാഭന്‍ സംസാരിച്ചു. ഉമേഷ് കൂടല്‍, രതീഷ് ഉളിയത്തടുക്ക, ജയരാജന്‍, ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കാഞ്ഞങ്ങാട് പുതിയ കോട്ടയില്‍ പായസം, ലഡു വിതരണം നടന്നു. കൗണ്‍സിലര്‍മാരായ എച്ച്.ആര്‍. ശ്രീധരന്‍, അനീഷ്, ഭാസ്‌കരന്‍, രാധാകൃഷ്ണന്‍, സത്യനാഥ് എന്നിവര്‍ നേതൃത്വം നല്‍കി. അരയി, കല്യാണ്‍ റോഡ്, പുതിയ വളപ്പ്, കോട്ടപ്പാറ, കാരാക്കോട്, പറക്കളായി, മൂന്നാംമൈല്‍, പൂതങ്ങാനം, വെള്ളമുണ്ട, ഏച്ചിക്കാനം, ചെമ്പിലോട്ട്, രാജപുരം, അടോട്ട്കയ, ചാമുണ്ഡിക്കുന്ന്, പാണത്തൂര്‍, കല്ലപ്പള്ളി, പരപ്പ, ബളാല്‍, കരിന്തളം, കൂവാറ്റി, തായന്നൂര്‍, മാവുങ്കാല്‍ എന്നിവിടങ്ങളില്‍ മധുര പലഹാരങ്ങള്‍ വിതരണം ചെയ്തു. വിവിധ സ്ഥലങ്ങളില്‍ സി.കെ. വത്സലന്‍, ഇ. കൃഷ്ണന്‍, പി.സി. മുകുന്ദന്‍, പി. നാരായണന്‍, രമേശന്‍, കെ. ചന്ദ്രന്‍, സി. കുഞ്ഞമ്പു, ഉണ്ണി വെള്ളമുണ്ട, എം. പ്രകാശന്‍, വിനോദ്, കെ.കെ. മാധവന്‍, സി. ബാലകൃഷ്ണന്‍, കെ.കെ. വേണുഗോപാല്‍, രാമചന്ദ്ര ഹെരളായ, കെ.കെ. നാരായണന്‍, രവി, എ.കെ. സുരേഷ്, എസ്.കെ. കുട്ടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
നീലേശ്വരം നഗരത്തില്‍ ആഹ്ലാദ പ്രകടനം നടത്തി. കോണ്‍വെന്റ് ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് മാര്‍ക്കറ്റ് ചുറ്റി ബസ് സ്റ്റാന്‍ഡില്‍ സമാപിച്ചു. തുടര്‍ന്ന് ലഡുവിതരണം നടന്നു. വിവേകാനന്ദ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ മധുരപലഹാര വിതരണവും ഉണ്ടായി. കെ. ബാലന്‍, ദേവദാസ്, സുരേഷ്, ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കൊട്ടുമ്പുറം, പടിഞ്ഞാറ്റം കൊഴുവല്‍, അഴീത്തല, തൈക്കടപ്പുറം എന്നിവിടങ്ങളിലായി നടന്ന മധുരപലഹാര വിതരണത്തിന് മോഹനന്‍, പി.വി. വിനോദ്, ബൈജു, അനീഷ് എന്നിവര്‍ നേതൃത്വം നല്‍കി. ബളാല്‍, പരപ്പ, വെള്ളരിക്കുണ്ട്, പുങ്ങംചാല്‍, മാലോം, കൊന്നക്കാട് എന്നിവിടങ്ങളിലും ആഹ്ലാദ പ്രകടനങ്ങളും ലഡു വിതരണവും നടന്നു.
പരവനടുക്കം ടൗണില്‍ ആഹ്ലാദ പ്രകടനം നടന്നു. വലിയ സ്‌ക്രീനുകളില്‍ മോഡിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് തത്സമയം ജനങ്ങളിലെത്തിച്ചു. ദേളി, കോളിയടുക്കം, പൊയിനാച്ചി, കീഴൂര്‍, പള്ളിപ്പുറം, മേല്‍പ്പറമ്പ്, ഇടുവുങ്കാല്‍, അച്ചേരി, ഉദുമ, പുല്ലൂര്‍, പെരിയ തുടങ്ങിയ സ്ഥലങ്ങളിലും ആഘോഷം നടന്നു.
ബി.ജെ.പി തൃക്കരിപ്പൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ താലൂക്ക് ആശുപത്രിയില്‍ സദ്യ ഒരുക്കി. ജില്ലാ സെക്രട്ടറി ടി. കുഞ്ഞിരാമന്‍ നേതൃത്വം നല്‍കി. നിര്‍ധനരായ കുടുംബങ്ങള്‍ക്ക് സഹായധനം വിതരണം ചെയ്തു. നമോ ബ്രിഗേഡിന്റെ നേതൃത്വത്തില്‍ ടൗണില്‍ ചായ വിതരണവും ഉണ്ടായി. എടാട്ടുമ്മല്‍, ചെറുകാനം, തങ്കയം, തെക്കുമ്പാട്, തൈക്കീല്‍, പേക്കടം, ആയിറ്റി, എടയിലക്കാട്, വലിയപറമ്പ, മാടക്കാല്‍, കന്നുവീട് കടപ്പുറം, മാവിലാ കടപ്പുറം, ഉദിനൂര്‍, നടക്കാവ് തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന പരിപാടികള്‍ക്ക് യു.വി.പത്മനാഭന്‍, എ.വി.മോഹനന്‍, കെ.പി.രാമന്‍, എം.പി.ഭാസ്‌കരന്‍, സി.വി.രാജഗോപാല്‍, ടി.വി.ഷിബിന്‍, രഞ്ജിത്ത്, പി.വി.കരുണാകരന്‍, സതീശന്‍, ടി.എം.നാരായണന്‍, എ.കെ.ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തൃക്കരിപ്പൂര്‍ ടൗണില്‍ നടന്ന പരിപാടിക്ക് കെ.വി.മോഹനന്‍, മനോഹരന്‍ കൂവാരത്ത്, കെ.രാമചന്ദ്രന്‍, ടി.ഗംഗാധരന്‍, എ.വി.സുധാകരന്‍, എ.പി.ഹരീഷ്‌കുമാര്‍, കെ.കുഞ്ഞിരാമന്‍ എന്നിവരും നേതൃത്വം നല്‍കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, BJP, Kerala, Kanhangad, Narendra Modi, Prime Minister, Trikkaripure.

Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067