നാരായണന്റെ കൊല: മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണം- ഡിവൈഎഫ്‌ഐ
Aug 29, 2015, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 29/08/2015) സിപിഎം പ്രവര്‍ത്തകന്‍ കോടോം ബേളൂര്‍ കായക്കുന്നിലെ നാരായണനെ (45) തിരുവോണനാളില്‍ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളായ ബിജെപി - ആര്‍എസ്എസ് പ്രവര്‍ത്തകരെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
മാരകായുധങ്ങളുമായി സംഘടിച്ചെത്തിയവര്‍ യാതൊരു പ്രകോപനവും ഇല്ലാതെ നാരായണനെ കൊലപ്പെടുത്തുകയായിരുന്നു. ആര്‍എസ്എസ് - ബിജെപി ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു.
ജില്ലയില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ നാല് പേരെയാണ് ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയത്. നാരായണനെ കൊലപ്പെടുത്തിയ പ്രതികളുടെ ഫോണ്‍ കോളുകള്‍ പോലീസ് പരിശോധിക്കണമെന്നും കൊലയ്ക്ക് പിന്നില്‍ ഗൂഢാലോചന നടത്തിയവരെയും പിടികൂടണമെന്നും യോഗം ആവശ്യപ്പെട്ടു.

Related News: കോടോം ബേളൂര്‍ കായക്കുന്നില്‍ സിപിഎം പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു; ഒരാള്‍ക്ക് ഗുരുതരം
Keywords : Kasaragod, Kerala, Murder, CPM, DYFI, BJP, RSS, Accuse, Arrest, Kanhangad, Narayanan, Kodom Belur.