നാരായണന്‍ വധക്കേസിലെ ഗൂഢാലോചന പ്രതിയുടെ വീട് തകര്‍ത്ത 18 സി.പി.എം. പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Sep 16, 2015, 09:45 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16/09/2015) തിരുവോണനാളില്‍ സി.പി.എം. പ്രവര്‍ത്തകനായ കാലിച്ചാനടുക്കം കായക്കുന്നിലെ സി. നാരായണനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ബി.ജെ.പി. പ്രവര്‍ത്തകന്‍ വിജയന്റെ വീട് തകര്‍ത്തകേസിലെ 18 പ്രതികളെ പോലീസ് അറസ്റ്റുചെയ്തു.
സി.പി.എം. പ്രവര്‍ത്തകരും കായക്കുന്ന് സ്വദേശികളുമായ സജികുമാര്‍, രാജേന്ദ്രന്‍, മധു, അനീഷ്‌കുമാര്‍, സന്തോഷ്, പ്രിയേഷ്, സതീശ്, രാജേഷ്, സജിത്ത്, ഷക്കീര്‍, വിനോദ്കുമാര്‍, രതീഷ്, ശരത്ത്, സോനു എസ്. മോഹന്‍, കുഞ്ഞിരാമന്‍, ലക്ഷ്മണന്‍, ശ്രീജിത്ത്, സുരേഷ് എന്നിവരെയാണ് അമ്പലത്തറ പോലീസ് അറസ്റ്റുചെയ്തത്. ഇവരെ ചൊവ്വാഴ്ച വൈകുന്നേരത്തോടെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (ഒന്ന്) കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
നാരായണന്‍ കൊലചെയ്യപ്പെട്ടതിനെതുടര്‍ന്ന് കാലിച്ചാനടുക്കം, കായക്കുന്ന് പ്രദേശങ്ങളില്‍ ഉടലെടുത്ത സി.പി.എം. - ബി.ജെ.പി. സംഘര്‍ഷത്തിനിടയിലാണ് കൊലക്കേസ് പ്രതികളില്‍ ഒരാളായ വിജയന്റെ വീടിന് നേരെ ആക്രമണമുണ്ടായത്. നാരായണനെ കൊലപ്പെടുത്തിയ കേസില്‍ ആദ്യം ശ്രീനാഥ്, പുഷ്പരാജ് എന്ന പുഷ്പന്‍ എന്നിവരെയാണ് പോലീസ് പ്രതിചേര്‍ത്തിരുന്നത്. പോലീസ് കൂടുതല്‍ അന്വേഷണം നടത്തിയതോടെ വിജയനും കൊലയില്‍ പങ്കുണ്ടെന്ന് വ്യക്തമാവുകയായിരുന്നു. നാരായണനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയത് വിജയനാണെന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്. വിജയന്റെ ബൈക്കിലാണ് ശ്രീനാഥും പുഷ്പരാജും എത്തി നാരായണനെ കൊലപ്പെടുത്തിയത്.
Keywords: Kanhangad, Attack, Case, CPM, Arrest, Kasaragod, Kerala, Narayanan Murder Case, Narayanan murder: 18 CPM workers arrested for attacking house, Royal Silks.