പെരുങ്കളിയാട്ടത്തിന് ആശംസകളുമായി മുസ്ലീം സഹോദരന്മാര്‍ മുച്ചിലോട്ടെത്തി
Jan 31, 2012, 16:31 IST
ഉത്സവ ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ കെ വേണുഗോപാലന്‍ നമ്പ്യാര്‍, കെ അമ്പൂഞ്ഞി, ചന്ദ്രന്‍, വി കമ്മാരന്‍, കെ വി ഗോവിന്ദന്‍ തുടങ്ങി നിരവധി പേര്‍ ഇവരെ സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിച്ചു.
ക്ഷേത്ര ആചാരനുഷ്ഠാനങ്ങളെ കുറിച്ചും ചടങ്ങുകളെ കുറിച്ചും ഭാരവാഹികള്‍ സംയുക്ത ജമാഅത്ത് ഭാരവാഹികളോട് വിശദീകരിച്ചു. ക്ഷേത്രം സന്ദര്‍ശിച്ച ശേഷം ജമാഅത്ത് ഭാരവാഹികള്‍ കല്യാല്‍ അലി കുടുംബാം ഗങ്ങളെ സന്ദര്‍ശിച്ചു. ക്ഷേത്രോത്സവത്തിന് തുടക്കം കുറിച്ച് രാവിലെ മഡിയന്‍ കൂലോം ക്ഷേത്രത്തില്‍ നിന്ന് ദീപവും തിരിയും മുച്ചിലോട്ട് ക്ഷേത്രത്തില്‍ എത്തിയതിന് ശേഷം മുസ്‌ലിം കുടുംബമായ കല്യാല്‍ അലിയുടെ വീട്ടുകാര്‍ ക്ഷേത്രത്തില്‍ ചെമ്പ് കുടവും കിണറില്‍ നിന്ന് വെള്ളം കോരാനുള്ള കയറും വെറ്റിലയും അടക്കയും ചപ്പും കൂട്ടയിലാക്കി ക്ഷേത്രത്തിലെത്തിച്ച് കൊടുക്കുന്ന ചടങ്ങും നടന്നു.
ഈ ചെമ്പ് കുടവും കയറു മുപയോഗിച്ച് ക്ഷേത്രക്കിണറില്‍ നിന്ന് ഉത്സവം കഴിയുന്നത് വരെ വെള്ളം കോരിയെടുക്കണ മെന്നാണ് ഐതിഹ്യം.
പെരുങ്കളിയാട്ടത്തിന് മത സൗഹാര്‍ദ്ദത്തിന്റെ മധുരിമ പകരാന്‍ നിയോഗം ലഭിച്ച കല്യാല്‍ മുച്ചിലോട്ട് കുടുംബാംഗങ്ങളെ സംയുക്ത ജമാഅത്ത് ഭാരവാഹികള്‍ സന്ദര്‍ശിച്ച് എല്ലാ ആശംസകളും നേര്‍ന്നു. ഉത്സവത്തിന് മുന്നോടിയായി ചൊവ്വാഴ്ച രാവിലെ മുതല്‍ ക്ഷേത്രത്തിലേക്ക് ജനപ്രവാഹമായിരുന്നു. മഡിയന്‍ ക്ഷേത്രത്തില്‍ നിന്നുള്ള ദീപവും തിരിയും എഴുന്നള്ളത്തില്‍ നൂറുകണക്കിന് ആളുകള്‍ സംബന്ധിച്ചു.
Photo: Prabhakaran Kanhangad
Keywords: Kalyan Muchilott, Samyuktha-Jamaath, Kanhangad, Kasaragod