പോത്തനെതിരെ കൊലക്കുറ്റത്തിന് കേസ് സ്വാഗതം ചെയ്തു
Dec 1, 2011, 18:34 IST
കാഞ്ഞങ്ങാട്: യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ ചെറുവത്തൂര്‍ കൈതക്കാട്ടെ ഷെഫീഖിനെ വെടിവെച്ച് കൊന്ന സംഭവത്തില്‍ ഉത്തരവാദിയായ എസ്.പി. രാംദാസ് പോത്തനെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത സി.ബി.ഐ.യെ കാഞ്ഞങ്ങാട് മണ്ഡലം യൂത്ത്‌ലീഗ് കമ്മിറ്റി സ്വാഗതം ചെയ്തു. ജില്ലാ വൈസ് പ്രസിഡണ്ട് എം.പി. ജാഫര്‍ ഉദ്ഘാടനം ചെയ്തു. ഹക്കീം മീനാപ്പീസ് അധ്യക്ഷത വഹിച്ചു. ശംസുദ്ദീന്‍ കൊളവയല്‍, ആസിഫ് ചിത്താരി, എന്‍.കെ. ഹാരിസ് ബാവ നഗര്‍, ബഷീര്‍ കൊവ്വല്‍പള്ളി, അബ്ദുല്ല പടന്നക്കാട്, ഷെരീഫ് ബല്ലാ കടപ്പുറം, റിയാസ് അതിഞ്ഞാല്‍ പ്രസംഗിച്ചു.
ദോഹ: 2009 നവംബര്‍ 15 ന് കാസര്‍ക്കോട്ട് മുസ്ലിം ലീഗ് നേതാക്കള്‍ക്ക് നല്‍കിയ സ്വീകരണ പോതുയോഗത്തിനിടയിലുണ്ടായ സംഘര്‍ഷത്തിനിടെ മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ കൈതക്കാട്ടെ മുഹമ്മദ് ശഫിഖിനെ സര്‍വീസ് റിവോള്‍വര്‍ കൊണ്ട് വെടിവെച്ചു കൊന്ന സംഭവത്തില്‍ അന്നത്തെ കാസര്‍ക്കോട് ജില്ലാ പോലിസ് സുപ്രണ്ട് രാംദാസ് പോത്തനെ പ്രതി ചേര്‍ത്ത് കൊലകുറ്റ്ത്തിനു കേസ്സെടുത്ത സി ബി ഐ നടപടിയെ ഖത്തര്‍ കാസര്‍ക്കോട് ജില്ല കെ എം സി സി ഭാരവാഹികള്‍ സ്വാഗതം ചെയ്തു.
Keywords: Murder-case, Ramdas Pothan, Muslim-youth-league, Kanhangad, Kasaragod