വധ ശ്രമം: പ്രതികളെ അറസ്റ്റ് ചെയ്തു, ആയുധങ്ങള്‍ കണ്ടെടുത്തു
Feb 7, 2015, 12:05 IST
അജാനൂര്‍: (www.kasargodvartha.com 07/02/2015) വളപ്പില്‍ അബ്ദുള്‍ ഖാദര്‍ (45), ബന്ധു വി മന്‍സൂര്‍ എന്നിവരെ വധിക്കാന്‍ ശ്രമിച്ച കേസിലെ പ്രതികളുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കാഞ്ഞങ്ങാട് ഇക്ബാല്‍ ഹൈസ്‌ക്കൂളിനടുത്ത് താമസിക്കുന്ന അഹമ്മദ് അഫ്‌സല്‍ (20), അഹമ്മദ് ആസിഫ് (22) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് സിഐ യു പ്രേമന്‍ അറസ്റ്റ് ചെയ്തത്.
മുക്കൂട്ട് ദുരൂഹ സാഹചര്യത്തില്‍ വാഹനാപകടത്തില്‍ മരിച്ച ഇട്ടമ്മല്‍ മുത്തപ്പന്‍ മഠപ്പുരയ്ക്കടുത്ത് താമസിക്കുന്ന തേങ്ങ വ്യാപാരി മുഹമ്മദ് കുഞ്ഞിയുടെ മകന്‍ റംഷീദിന്റെ മാതൃസഹോദരനാണ് കുത്തേറ്റ അബ്ദുല്‍ ഖാദര്‍. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിലാണ് അബ്ദുല്‍ ഖാദറും മന്‍സൂറും ആക്രമിക്കപ്പെട്ടത്.
പ്രതികള്‍ കുത്താനുപയോഗിച്ച ആയുധം കൊളവയലില്‍ നിന്ന് പോലീസ് കണ്ടെടുത്തു. കേസില്‍ അബ്ദുല്ല, സഹോദരന്‍ ഹംസ, അര്‍ഷാദ് എന്നിവര്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ ഒളിവിലാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Murder-attempt, Case, Accuse, Arrest, Kanhangad, Kasaragod, Kerala, Police, Investigation, Abdul Kader, Ahmed Afsal.
Advertisement: