കൊലക്കേസ് പ്രതി ഉള്‍പെട്ട ആശുപത്രി ആക്രമണ കേസ്: മുഖ്യസാക്ഷികള്‍ കൂറുമാറി
Jan 9, 2015, 13:04 IST
നീലേശ്വരം: (www.kasargodvartha.com 09/01/2015) നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ നടന്ന അക്രമ കേസിന്റെ വിചരണയ്ക്കിടെ മുഖ്യ സാക്ഷികള്‍ കൂറുമാറി. ആശുപത്രിയിലെ ഡോക്ടര്‍, സെക്യൂരിറ്റി ജീവനക്കാരന്‍, ഫാര്‍മസിസ്റ്റ്, നഴ്‌സിംഗ് അസിസ്റ്റന്റ് എന്നിവരാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ വിചാരണക്കിടെ കൂറുമാറിയത്.
കേസില്‍ ഇനി രണ്ട് സാക്ഷികളെ മാത്രമാണ് വിസ്തരിക്കാനുള്ളത്. ചെറുവത്തൂര്‍ വെങ്ങാട്ട് കോളനിയിലെ രജനിയെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നീലേശ്വരം കണിച്ചിറയിലെ സതീശന്‍ ഉള്‍പെടെയുള്ളവരാണ് ആശുപത്രി അക്രമിച്ച കേസിലെ പ്രതികള്‍.

Keywords : Murder, Case, Accuse, Police, Court, Hospital, Attack, Kasaragod, Kanhangad, Nileshwaram.