city-gold-ad-for-blogger

ഷാഹുല്‍ഹമീദ് വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ ലീഗ് പ്രവര്‍ത്തകര്‍ മറ്റൊരു കേസില്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 17/08/2015) ചിത്താരി മുക്കൂട് സ്വദേശിയായ. ഷാഹുല്‍ഹമീദിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ മുസ്ലിം ലീഗ് പ്രവര്‍ത്തകരെ മറ്റൊരു കേസില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒരുവര്‍ഷം മുമ്പ് ദേശാഭിമാനി പത്രത്തിന്റെ വിതരണക്കാരനായ ഉദുമ പാക്യാരയിലെ രാജേഷിനെ(27) ഇരുളിന്റെ മറവില്‍ അക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലാണ് ഷാഹുല്‍ഹമീദ് വധക്കേസിലെ പ്രതികളായ ആസിഫ്, ഷിഹാബ്, റയീസ് എന്നിവര്‍ അറസ്റ്റിലായത്. രാജേഷിന്റെ കൈകാലുകള്‍ സംഘം തല്ലിയൊടിക്കുകയായിരുന്നു.

രാജേഷിനെ ആക്രമിച്ച കേസില്‍ നിരപരാധികളായ ആറുപേരെയാണ് ബേക്കല്‍ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നത്. ഇവര്‍ പിന്നീട് റിമാന്റിലാവുകയും ചെയ്തിരുന്നു. ഒരുമാസക്കാലം റിമാന്റില്‍ കഴിഞ്ഞ ശേഷമാണ് ഇവര്‍ക്ക് ജാമ്യം കിട്ടിയിരുന്നത്. എന്നാല്‍ ഷാഹുല്‍ ഹമീദ് വധക്കേസില്‍ പിടിയിലായ ആസിഫ് അടക്കമുള്ളവരെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് രാജേഷിനെ ആക്രമിച്ചതും തങ്ങളാണെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചത്.

ഇതോടെ ഈ അക്രമക്കേസിലും നാലുപേരെയും പോലീസ് പ്രതികളാക്കുകയാണുണ്ടായത്. സംഘത്തില്‍പ്പെട്ട സര്‍ഫ്രാസ് ഷാഹുല്‍ഹമീദ് വധക്കേസില്‍ റിമാന്റിലാണ്. മറ്റുള്ളവര്‍ക്കാണ് ജാമ്യം കിട്ടിയത്. രാജേഷ് ആറ് മാസത്തോളമാണ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിഞ്ഞിരുന്നത്. ഉദുമ നാലാംവാതുക്കല്‍ സ്വദേശികളാണ് ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കഴിഞ്ഞിരുന്നത്.
ഷാഹുല്‍ഹമീദ് വധക്കേസില്‍ ജാമ്യത്തിലിറങ്ങിയ ലീഗ് പ്രവര്‍ത്തകര്‍ മറ്റൊരു കേസില്‍ അറസ്റ്റില്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia