കാഞ്ഞങ്ങാട്ടെ മാലിന്യപ്രശ്‌നം: നീക്കം ചെയ്യാനുള്ള കരാര്‍ നഗരസഭാ റദ്ദ് ചെയ്യും
Jun 23, 2012, 12:30 IST
കാഞ്ഞങ്ങാട്: നഗരസഭ ചെമ്മട്ടംബയല്‍ ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ നഗരസഭാ നല്‍കിയ കരാര്‍ തിങ്കളാഴ്ച നടക്കുന്ന കൗണ്‍സില്‍ യോഗം റദ്ദ് ചെയ്യാന്‍ സാധ്യത. ജൂണ്‍ 16ന് ചേര്‍ന്ന സര്‍വ്വകക്ഷി യോഗം കരാര്‍ റദ്ദ് ചെയ്യുവാനും കാരറുകാരന് നല്‍കിയ പണം തിരിച്ച് പിടിക്കുവാനും നഗരസഭയോട് ആവശ്യപ്പെട്ടിരുന്നു.
2011 ജൂണ്‍ 26നാണ് ട്രഞ്ചിങ് ഗ്രൗണ്ടിലെ മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യാന്‍ 15 ലക്ഷം രൂപയ്ക്ക് നഗരസഭാ കരാര്‍ നല്‍കിയത്. വിവിധ ഘട്ടങ്ങളിലായി മാലിന്യം നീക്കം ചെയ്തിരുന്നുവെങ്കിലും പൂര്‍ണമായും നീക്കം ചെയ്യാന്‍ കരാറുകാരന് കഴിഞ്ഞിരുന്നില്ല. അതിനിടെ കരാര്‍ തുകയുടെ പകുതിയോളം നഗരസഭാ കരാറുകാരന് നല്‍കിയിരുന്നു. എന്നാല്‍ നിശ്ചിത സമയപരിധികകം മാലിന്യങ്ങള്‍ നീക്കം ചെയ്തില്ലെന്നും വര്‍ഷക്കാലമായാല്‍ മാലിന്യങ്ങള്‍ ചീഞ്ഞളിഞ്ഞ് പകര്‍ച്ചാവ്യാധിക്കിടയാക്കുമെന്ന് കാണിച്ച് കാഞ്ഞങ്ങാട്ടെ അഭിഭാഷകനായ രഞ്ജിത്ത് ഓംബുഡ്‌സ്മാനെ സമീപിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ 2012 മെയ് 30 നകം മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്യണമെന്ന് ഓംബുഡ്‌സ്മാന്‍ ജസ്്റ്റിസ് എം.എന്‍ കൃഷ്ണന്‍ നഗരസഭയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഓംബുഡ്‌സ്മാന്‍ വിധിയുടെ പശ്ചാത്തലത്തില്‍ നഗരസഭാ കരാറുകാരനെ നോട്ടീസ് നല്‍കിയെങ്കിലും നീതി നടപ്പാക്കാന്‍ കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്നാണ് 16ന് ചേര്‍ന്ന സര്‍വ്വകക്ഷി യോഗം കരാര്‍ റദ്ദ് ചെയ്യുവാനും നല്‍കിയ പണം പൂര്‍ണ്ണമായും തിരിച്ചുകൊടുക്കുവാനും ആവശ്യപ്പെട്ടത്. ഇതിന്റെ പശ്ചാതലത്തില്‍ പ്രശ്‌നം തിങ്കളാഴ്ച ചേരുന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ ചൂടേറിയ ചര്‍ച്ചാവിഷയമാകും.

Keywords: Kanhangad, Waste dump, Kanhangad-Municipality, Contract