മുല്ലപ്പെരിയാര്‍: എം.എസ്.എഫ് മനുഷ്യ മതില്‍ തീര്‍ത്തു
Dec 12, 2011, 17:20 IST
കാഞ്ഞങ്ങാട്: സേവ് മുല്ലപ്പെരിയാര്‍, സേവ് കേരളം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി പിടിച്ചു കേരളത്തിലെ ലക്ഷക്കണക്കിന് ജനതയുടെ ജീവന് വേണ്ടി സമരം നടത്തി വരുന്ന വ്യക്തികള്‍ക്കും സമര സമികള്‍ക്കും ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു എം.എസ്.എഫ് കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി കാഞ്ഞങ്ങാട് ബസ് സ്റ്റാന്റ് പരിസരത്ത് മനുഷ്യ മതില്‍ തീര്‍ത്തു. എം.എസ്.എഫ് ആക്ടിംഗ് പ്രസിഡന്റ് സജീര്‍ പാലയുടെ അധ്യക്ഷതയില്‍ മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ബഷീര്‍ വെള്ളിക്കൊത്ത് ഉദ്ഘാടനം ചെയ്തു. പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, എ. ഹമീദ് ഹാജി, ടി. അബൂബക്കര്‍ ഹാജി, എം.പി. ജാഫര്‍, ആബിദ് ആറങ്ങാടി, മുബാറക് ഹസൈനാര്‍ ഹാജി, ഹകീം മീനപിസ്, സി.കെ റഹ്മതുള്ള, യു.വി. ഹസൈനാര്‍, അബ്ദുര്‍ റഹ്മാന്‍ ചിത്താരി, പി.എ. റഹ്മാന്‍, സി. അബ്ദുള്ള ഹാജി, ഹസൈനാര്‍ കലുരവി തുടങ്ങിയവര്‍ സംസാരിച്ചു. സഫീര്‍ മാനികൊത്ത്, ജാഫര്‍ ചായോത്ത്, നവാസ് നീലേശ്വരം ,കുല്‍ബുദ്ധീന്‍, ഇര്‍ഷാദ് പരപ്പ, യാസിന്‍ കള്ളര്‍, റംശീദ് നമ്പിയാര്‍ കൊച്ചി, ഷമീര്‍ ബളാല്‍, രഹീസ് മീനപിസ്, ശുഹൈബ് ടി.കെ, ഇഖ്ബാല്‍ വെള്ളികൊത്ത്, ഇല്യാസ് കോവല്‍ പള്ളി, ഷഫീഖ് , മുജ്തബ എന്നിവര്‍ നേതൃത്വം നല്‍കി.
Keywords: Kasaragod, Kanhangad, MSF, Mullaperiyar