city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡല്‍ഹി പീഡനം: മുതിര്‍ന്നവരുടെ നിസംഗത ആശങ്ക ഉയര്‍ത്തുന്നു

ഡല്‍ഹി പീഡനം: മുതിര്‍ന്നവരുടെ നിസംഗത ആശങ്ക ഉയര്‍ത്തുന്നു
കാഞ്ഞങ്ങാട്: ഡല്‍ഹിയില്‍ ബസില്‍ യുവതി കൂട്ട ബലാല്‍സംഗത്തിനിരയായി മരിച്ച സംഭവത്തില്‍ പ്രതിഷേധിക്കാന്‍ മുതിര്‍ന്നവര്‍ കാണിച്ച നിസംഗത ആശങ്കയുണ്ടാക്കുന്നുവെന്ന് പ്രശസത സാഹിത്യകാരന്‍ എം.മുകുന്ദന്‍.

കുട്ടികളും സ്ത്രീകളുമാണ് പ്രധിഷേധവുമായി മുന്നോട്ടു വന്നതെന്നും അവരിലെ പ്രതികരണ ശേഷിയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും മുകുന്ദന്‍ പറഞ്ഞു. കുട്ടികള്‍ ധാരാളം സ്വപ്‌നം കാണണമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ സ്വപ്‌നം കാണുന്നവര്‍ കലാകാരന്മാരും എഴുത്തുകാരുമാണ്. അവരെക്കാള്‍ ഉയരത്തില്‍ ചിന്തിക്കാനും സ്വപ്‌നം കാണാനും കുട്ടികള്‍ ശ്രമിക്കണം.

ശാസ്ത്രലോകത്ത് എത്ര ഉന്നതിയുണ്ടായാലും ഭാവനയും ആശയുമില്ലെങ്കില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുകയില്ലെന്നും മുകുന്ദന്‍ അഭിപ്രായപ്പെട്ടു. പെരിയ ജവഹര്‍ നവോദയ വിദ്യാലയം രജത ജൂബിലി ആഘോഷ സമാപനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

എ.വേണുഗോപാലന്‍ നമ്പ്യാര്‍ അധ്യക്ഷത വഹിച്ചു. എന്‍.സി.സി റൂം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമള ദേവി ഉദ്ഘാടനം ചെയ്തു. രജത ജൂബിലി സുവനീര്‍ മുഖചിത്രം കഥാകൃത്ത് ടി.എന്‍.പ്രകാശ് പ്രകാശനം ചെയ്തു.

Keywords: Delhi, Molestation, M.Mukundan, Javahar navodaya, Periya, Kanhangad, Kasaragod, Kerala, Malayalam news, Mukundan criticizes seniors on gang rape issue 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia