എം.ടി. വേണു സ്മാരക തുളുനാട് അവാര്‍ഡ് എസ്. ഗിരിജക്ക്
Sep 12, 2012, 15:57 IST
കാസര്‍കോട്: കാഞ്ഞങ്ങാട് തുളുനാട് ബുക്സിന്റെ പ്രഥമ എം.ടി. വേണു സ്മാരക തുളുനാട് അവാര്‍ഡിന് കവയത്രിയും നോവലിസ്റ്റുമായ എസ്. ഗിരിജ അര്‍ഹയായി. വിരല്‍ത്തുമ്പിലെ സിന്ദൂരം എന്ന കവിതാ സമാഹാരത്തിനാണ് അവാര്‍ഡ്. പ്രശസ്തിപത്രവും ശില്പവുമടങ്ങുന്ന അവാര്‍ഡ് സെപ്തംബര്‍ 30 ന് കാഞ്ഞങ്ങാട് നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.
പ്രൊഫ: മേലത്ത് ചന്ദ്രശേഖരന്, വാസു ചോറോട്, സുബൈദ നീലേശ്വരം, വി.വി. പ്രഭാകരന് എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് അവാര്‍ഡിനര്‍ഹമായ കൃതി തെരഞ്ഞെടുത്തത്. കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശിനിയായ എസ്. ഗിരിജ ഇപ്പോള്‍ കാസര്‍കോട് ബി.എസ്.എന്‍.എല്‍. ഓഫീസിലെ സീനിയര്‍ അക്കൗണ്ട്സ് ഓഫീസറാണ്.
Keywords: Kasaragod, Kanhangad, Kerala, Award, M.T. Venu Smaraka Thulunadu Award, S. Girija, Thulunadu Books