കലോത്സവ ഉദ്ഘാടനത്തിന് എം പി വൈകി; എംഎല്‍എ ഉദ്ഘാടകനായി
Jun 30, 2012, 16:47 IST
ഇതേതുടര്‍ന്ന് തൃക്കരിപ്പൂര്‍ എംഎല്‍എ കെ കുഞ്ഞിരാമന്‍ ഉദ്ഘാടകനായി. പിന്നീട് വന്ന പി കരുണാകരന്‍ എംപിയെ ചടങ്ങില്‍ മുഖ്യാതിഥിയാക്കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ് കുര്യാക്കോസ് അധ്യക്ഷതവഹിച്ചു.
രാവിലെ 9.30നാണ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിച്ചത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കൃഷ്ണന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി ഗോവിന്ദന്‍, കാഞ്ഞങ്ങാട് നഗരസഭ കൗണ്‍സിലര്‍ ടി.വി ശൈലജ, പി പത്മനാഭന്‍നായര്‍, ടി.ആര്‍ ഉദയകുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഞായറാഴ്ച രാവിലെ 10 മണിക്ക് വിവിധ കലാമത്സരങ്ങള്‍, 11.30ന് ഗാന്ധിപീസ് ബസ് യാത്രയ്ക്ക് സ്വീകരണം, 12 മണി മുതല്‍ കലാമത്സരങ്ങള്‍, വൈകുന്നേരം 3.30 ന് സമാപന സമ്മേളനം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്റെ അധ്യക്ഷതയില്‍ ഇ ചന്ദ്രശേഖരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. മൂന്ന് വേദികളിലായാണ് പരിപാടികള്‍ നടക്കുന്നത്.
Keywords: Kanhangad, MLA, Inaugration, Kalolsavam, M.P, K.Kunhiraman MLA