നിര്‍ദ്ദിഷ്ട് കോട്ടച്ചേരി മേല്‍പാലം: പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നു
Aug 12, 2012, 13:43 IST
കാഞ്ഞങ്ങാട്: കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുവാന്‍ ആക്ഷന്‍ കമ്മിറ്റിയോഗം തീരുമാനിച്ചു. കാഞ്ഞങ്ങാട് നഗരസഭ, അജാനൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലെ പതിനായിരക്കണക്കിനാളുകളുടെ യാത്ര ദുരിതത്തിനറുതി വരുത്തുന്ന നിര്‍ദ്ദിഷ്ട കോട്ടച്ചേരി റെയില്‍വെ മേല്‍പ്പാലത്തിനുള്ള മുറവിളി ഒരിടവേളയ്ക്ക് ശേഷം ഉയരുകയായി
അതേ സമയം പാലം നിര്‍മ്മാണത്തിനെതിരെ ഹൈക്കോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയ സ്ഥല ഉടമകളുമായി പി.കരുണാകരന്‍ എം.പി, ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡ് പി.പി. നസീമ എന്നിവരുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുവാന്‍ യോഗം തീരുമാനിച്ചു. ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ചര്‍ച്ചയില്‍ പങ്കെടുക്കും. പ്രദേശത്തെ സ്ഥലം ഉടമകളായ നാലുപേരാണ് നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചത്. പിന്നീട് സ്ഥലം ഉടമകള്‍ ആര്‍.ബി.ഡി.സി. അധികൃതര്‍ എന്നിവരെ ഉള്‍പ്പെടുത്തി വിപുലമായ യോഗം വിളിച്ചു ചേര്‍ക്കുവാന്‍ തീരുമാനിച്ചു.
ആക്ഷന്‍ കമ്മിറ്റി യോഗം ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. നഗരസഭ കൗണ്‍സിലര്‍ എച്ച്. ശിവദത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ഹസീന താജുദ്ദീന്‍, അജാനൂര്‍ പഞ്ചായത്ത് പ്രസിഡ് പി.പി. നസീമ, കൗണ്‍സിലര്‍മാരായ പി.കെ. മുഹമ്മദ്കുഞ്ഞി, എ.കെ.ലക്ഷ്മി, സി. മുഹമ്മദ്കുഞ്ഞി,കെ.കെ. ജാഫര്‍, കെ.കെ.ബദറുദ്ദീന്‍, ടി.ഹംസ, ടി. മുഹമ്മദ് അസ്‌ലം, അഡ്വ. പ്രതീപ് ലാല്‍, സുറൂല്‍ മൊയ്തു ഹാജി, പി. മുഹമ്മദ്കുഞ്ഞി, എം.കെ. ഇബ്രാഹിം, അഹമ്മദ് കിര്‍മാനി, സുരേഷ്, കെ.കെ. നഗുലന്‍, ബി.എം. അസ്‌ലം പ്രസംഗിച്ചു.
Keywords: Kanhangad, Kottanjeri, Over Bridge, Ajanoor, Kasargod, P. Karunakaran, Kasaragod