city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മിനിലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

മിനിലോറിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു
Jayan
കാഞ്ഞങ്ങാട്: മിനിലോറിയിടിച്ച് മോട്ടോര്‍ ബൈക്ക് യാത്രക്കാരനായ സ്‌കൂള്‍ ജീവനക്കാരന്‍ കൊല്ലപ്പെട്ടു. കൊളവയല്‍ വിവേകാനന്ദ വിദ്യാലയ ഭരണ സമിതി ജോയിന്റ് സെക്രട്ടറിയും ഇതേ സ്‌കൂളിലെ ജീവനക്കാരനുമായ കൊളവയല്‍ മസ്ജിദ് റഹ്മാന്‍ പള്ളിക്കടുത്ത് താമസിക്കുന്ന ജയനാണ് (32) മരണപ്പെട്ടത്.
തിങ്കളാഴ്ച രാത്രി 9.30 മണിയോടെ അലാമിപ്പള്ളി പുതിയ ബസ്സ്റ്റാന്റിന് അല്‍പ്പം അകലെ ആനന്ദ് വുഡ് ഇന്‍ഡസ്ട്രീസിനു മുന്നില്‍ പ്രധാന റോഡിലാണ് അപകടം സംഭവിച്ചത്.

ചെറുവത്തൂര്‍ മടക്കരയിലുള്ള സഹോദരയുടെ വീട്ടില്‍ പോയി കെ.എല്‍ 60എ 3843 നമ്പര്‍ മോട്ടോര്‍ ബൈക്കില്‍ കൊളവയലിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവാവ്. എതിരെ മംഗലാപുരത്ത് മത്സ്യം ഇറക്കി കണ്ണൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കെഎല്‍ 8 ഡി 7804 നമ്പര്‍ മിനിലോറി ജയന്‍ സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. റോഡില്‍ തെറിച്ച് വീണ് തലക്ക് സാരമായി ക്ഷതമേറ്റ് ഗുരുതര നിലയില്‍ പരിസരവാസികള്‍ യുവാവിനെ ഉടന്‍ ജില്ലാശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

അടുത്ത ആഴ്ച നടക്കാനിരിക്കുന്ന വിവേകാനന്ദ സ്‌കൂള്‍ വാര്‍ഷികാഘോഷങ്ങളുടെ ഒരുക്കങ്ങളിലായിരുന്നു ജയന്‍. ജയന്റെ മരണത്തെത്തുടര്‍ന്ന് വാര്‍ഷികാഘോഷ പരിപാടികള്‍ മാറ്റിവെച്ചു. ബിജെപി കൊളവയല്‍ ബൂത്ത് സെക്രട്ടറിയായ ജയന്‍ ആര്‍എസ്എസ് എസിന്റെ സജീവ പ്രവര്‍ത്തകന്‍കൂടിയാണ്. ബിരുദ പഠനം പൂര്‍ത്തിയാക്കിയ ജയന്‍സ്വകാര്യ കമ്പനിയില്‍ എക്‌സിക്യൂട്ടീവായി ജോലി നോക്കിയിട്ടുണ്ട്.
ശ്രീധരന്‍ -കമലാക്ഷി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: രാജന്‍ (കുവൈറ്റ്), പ്രകാശന്‍, നിര്‍മ്മല
സഹോദരന്‍ രാജന്‍ കുവൈറ്റില്‍ നിന്ന് ബുധനാഴ്ച രാവില നാട്ടിലെത്തിയ ശേഷം ജയന്റെ മൃതദേഹം കൊളവയലിലെ സമുദായ ശ്മശാനത്തില്‍ സംസ്‌കരിക്കും.

Keywords: Obituary, Bike-Accident, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia