അരക്കോടി രൂപയുടെ വഞ്ചനാ കേസ്: വ്യാജ ഡോക്ടറുടെ മാതാവ് അറസ്റ്റില്‍
Jul 16, 2013, 15:33 IST
കാഞ്ഞങ്ങാട്: സ്ഥലം വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കി അരക്കോടി രൂപ തട്ടിയെടുത്തു എന്ന കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം വലിയവിളയിലെ ഷാഹുല്‍ ഹമീദ് താഹയുടെ ഭാര്യ സഫീന(52) യെയാണ് ഹൊസ്ദുര്‍ഗ് പോലീസിന്റെ സഹായത്തോടെ കൊല്ലം പോലീസ് കാഞ്ഞങ്ങാട്ടെത്തി അറസ്റ്റ് ചെയ്തത്. വ്യാജ ഡോക്ടര്‍ ചമഞ്ഞ് സമ്പന്ന യുവതിയെ വിവാഹം കഴിക്കുകയും കാഞ്ഞങ്ങാട് മഡിയനിലെ സ്വകാര്യാശുപത്രിയില്‍ നൂറുകണക്കിനാളുകളെ ചികിത്സിക്കുകയും ചെയ്ത തന്‍വീര്‍ അഹ്മദിന്റെ മാതാവാണ് അറസ്റ്റിലായ സഫീന.
തന്‍വീര്‍ അഹ്മദ് കേസില്‍ വഞ്ചനാ കുറ്റത്തിനും സ്ത്രീ പീഡനത്തിനും സഫീനയ്‌ക്കെതിരെ നേരത്തെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുക്കുകയും അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥന്‍ മുഖേന ഹാജരാകണമെന്ന വ്യവസ്ഥയോടെയാണ് പ്രസ്തുത കേസുകളില്‍ സഫീനയെ ജാമ്യത്തില്‍ വിട്ടത്.
തിങ്കളാഴ്ച സ്റ്റേഷനില്‍ ഒപ്പിടാനെത്തിയ സഫീനയെ കൊല്ലത്തുനിന്നുമെത്തിയ പോലീസ് അറസ്റ്റുചെയ്തു കൊണ്ടുപോകുകയായിരുന്നു. കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ നസീമ ഇല്യാസില്‍ നിന്നും അരക്കോടി രൂപ വാങ്ങി വഞ്ചിച്ചു എന്ന കേസിലാണ് അറസ്റ്റ്. നസീമയ്ക്ക് കാഞ്ഞങ്ങാട് സ്ഥലം വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചു എന്നാണ് പരാതി. കൊല്ലം പോലീസില്‍ നല്‍കിയ പരാതിയില്‍ കാഞ്ഞങ്ങാട്ടെത്തി ഹൊസ്ദുര്‍ഗ് പോലീസിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Keywords: Doctor, Arrest, Case, Kanhangad, Police, Hosdurg, Police-station, Kerala, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.