ഷോപ്പിംഗിനിടെ മാതാവ് കുട്ടികളെ മറന്നു
Sep 23, 2014, 13:16 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.09.2014) ഷോപ്പിംഗിനിടെ മാതാവ് മറന്ന കുട്ടികളെ നാട്ടുകാര്‍ കണ്ടെത്തി. തിങ്കളാഴ്ച വൈകിട്ട് അഞ്ച് മണിയോടെ കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിന് പരിസരത്തെ വസ്ത്രാലയത്തിലാണ് പനത്തടി സ്വദേശിനിയായ യുവതി നാലും, ആറും വയസ്സുള്ള രണ്ട് മക്കളെ മറന്ന് വീട്ടിലേക്ക് പോയത്.
തിരക്കുള്ള ഫൂട്ട്പാത്തില്‍ അലഞ്ഞുതിരഞ്ഞു നടന്ന കുട്ടികളെ നാട്ടുകാര്‍ കണ്ടെത്തുകയായിരുന്നു. കാര്യം തിരക്കിയപ്പോള്‍ മാതാവിനൊപ്പം ഷോപ്പിംഗിന് വന്നതാണെന്ന് അറിയിച്ചതോടെ കുട്ടികളെ കടയിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീടാണ് മാതാവും ബന്ധുവും കുട്ടിയെ തേടി വസ്ത്രാലയത്തിലേക്കെത്തിയത്. ഇതിനിടയില്‍ മാതാവ് ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതിയും നല്‍കിയിരുന്നു.

Keywords : Kanhangad, Shop, Kasaragod, Natives, Child, Kanhangad New Bus Stand, Dress Shop.