city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സദാചാര പോലീസ് ദമ്പതികളെ തടഞ്ഞു നിര്‍ത്തി മാപ്പ് പറയിപ്പിച്ച് ആഹ്ലാദ നൃത്തം ചവിട്ടി

സദാചാര പോലീസ് ദമ്പതികളെ തടഞ്ഞു നിര്‍ത്തി മാപ്പ് പറയിപ്പിച്ച് ആഹ്ലാദ നൃത്തം ചവിട്ടി
കാഞ്ഞങ്ങാട്: ചെമ്മട്ടംവയലില്‍ ദേശീയപാതക്കരികില്‍ സദാചാര പോലീസുകാരുടെ താണ്ഡവം. സന്ധ്യ മയങ്ങിയാല്‍ ഇതുവഴി കാല്‍നടയാത്രക്കാരും വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരും കടന്നുപോകാന്‍ ഭയക്കുന്നു.

ഞായറാഴ്ച സന്ധ്യക്ക് ചെമ്മട്ടംവയലിലെ ചില്‍ഡ്രന്‍സ് പാര്‍ക്കില്‍ പോയി ബൈക്കില്‍ രണ്ടര വയസുള്ള മകളെയും കയറ്റി മടങ്ങുകയായിരുന്ന വെള്ളിക്കോത്ത് അടോട്ട് സ്വദേശി, കണ്ണൂര്‍ അഴീക്കോട് സ്വകാര്യ സ്ഥാപനം നടത്തുന്ന ശശിയെയും ഭാര്യയായ അധ്യാപികയെയും ചെമ്മട്ടംവയല്‍ ദേശീയപാതക്കരികില്‍ ഒരുസംഘം ചെറുപ്പക്കാര്‍ തടഞ്ഞുനിര്‍ത്തി ചോദ്യം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

ബൈക്കില്‍ ഇരിക്കുകയായിരുന്ന മകള്‍ യാത്രക്കിടെ പാട്ടുപാടിയതില്‍ ലയിച്ച് ശശി കൈകൊണ്ട് താളം പിടിച്ചത് ശ്രദ്ധയില്‍പെട്ട  സദാചാര പോലീസ് ഇവരുടെ ബൈക്കിന് കുറുകെ ചാടി വീഴുകയായിരുന്നു. ബൈക്ക് നിര്‍ത്തിപ്പിച്ച് ബൈക്കിന്റെ താക്കോലെടുത്ത സംഘം ദമ്പതികളോട് മാപ്പ് പറയാന്‍ ആവശ്യപ്പെട്ടു.

തങ്ങള്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് ഇവര്‍ പറഞ്ഞെങ്കിലും സദാചാര പോലീസ് അത് കൂട്ടാക്കിയില്ല. ഭീഷണി കൂടിവന്നപ്പോള്‍ ഇവര്‍ക്ക് പരസ്യമായി മാപ്പ് പറയേണ്ടിവന്നു. മാപ്പ് പറയുന്നത് കേട്ട് സംഘത്തില്‍പെട്ട ചിലര്‍ ആഹ്ലാദ നൃത്തം ചവിട്ടിയതായും ശശി പറയുന്നു. ജീവനില്‍ കൊതിയുള്ളതുകൊണ്ടാണ് മാപ്പ് പറഞ്ഞ് താന്‍ ഭാര്യയെയും മകളെയും കൂട്ടി നാട്ടിലേക്ക് മടങ്ങിയതെന്ന് ശശി കൂട്ടിച്ചേര്‍ത്തു.

ചെമ്മട്ടംവയല്‍, അത്തിക്കോത്ത് സ്വദേശികളായ പത്തോളം വരുന്ന ചെറുപ്പക്കാരാണ് സദാചാര പോലീസ് ചമഞ്ഞ് ദമ്പതികളെ ഭീഷണിപ്പെടുത്തിയത്. സനല്‍ എന്ന യുവാവിന്റെ നേതൃത്വത്തിലായിരുന്നു പീഡനം. സ്ഥലത്ത് നിന്ന് ശശിയും ഭാര്യയും ബൈക്കില്‍ മടങ്ങിയപ്പോള്‍ സംഘത്തില്‍പ്പെട്ട ചിലര്‍ മറ്റൊരു ബൈക്കില്‍ ഇവരെ കല്യാണ്‍റോഡ് വരെ പിന്തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ചെമ്മട്ടംവയല്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക്, പട്ടികജാതി പട്ടികവര്‍ഗ വകുപ്പിന്റെ വനിതാ ഹോസ്റ്റല്‍, ട്രഞ്ചിംഗ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ ദേശീയപാതയോരം കേന്ദ്രീകരിച്ചാണ് സദാചാര പോലീസുകാര്‍ വിലസുന്നത്. ട്രഞ്ചിംഗ് ഗ്രൗണ്ടിനടുത്ത് ഇവര്‍ക്ക് മാത്രമായി ദേശീയപാത­യോരത്ത് ഇരിപ്പിടം സ്ഥാപിച്ചിട്ടുണ്ടെന്ന ആക്ഷേപവുമുണ്ട്.

Keywords: Moral Police, Harassment, Chemmattamvayal, Kanhangad, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia