ബസിനകത്ത് 6 വയസുകാരനെ പീഡിപ്പിച്ച പ്രതിക്ക് വേണ്ടി വീട്ടിലും തിരച്ചില്‍
Dec 6, 2014, 11:05 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.12.2014) കെ.എസ്.ആര്‍.ടി.സി ബസില്‍ ആറു വയസുകാരനെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വേണ്ടി വീട്ടിലും തിരച്ചില്‍. വെള്ളരിക്കുണ്ട് തയ്യേനിയിലെ ജോമി (28) യെ കണ്ടെത്താന്‍ വേണ്ടിയാണ് നീലേശ്വരം പോലീസ് ജോമിയുടെ തയ്യേനിയിലെ വീട്ടില്‍ തിരച്ചില്‍ നടത്തിയത്.
നേരത്തെ രണ്ട് തവണ പ്രതിയെ തേടി പോലീസ് തയ്യേനിയിലെ വീട്ടിലെത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മാതാവിനൊപ്പം നീലേശ്വരത്ത് നിന്നും വെള്ളരിക്കുണ്ടിലേക്ക് ബസില്‍ പോകവെയാണ് കുട്ടിയെ ജോമി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയത്. ബസില്‍ തിരക്കുള്ളതിനാല്‍ കുട്ടിയെ ജോമിയുടെ അടുത്ത് ഇരുത്തിയപ്പോഴാണ് കുട്ടിയെ പീഡിപ്പിച്ചത്. മാതാവ് ബഹളം വെച്ചതോടെ പ്രതി ബസില്‍ നിന്നും ഇറങ്ങിയോടുകയായിരുന്നു.

File Photo |
Related News:
മകനെ ബസില്‍ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ യുവാവിനെ മാതാവ് കൈകാര്യം ചെയ്തു
Keywords : Kanhangad, KSRTC-bus, Molestation, Child, Case, Accuse, Arrest, Kasaragod, Kerala, Police, Jomy.