പീഡനം: കുട്ടിയുടെ മാതാവിന്റെയും അമ്മൂമ്മയുടെയും രഹസ്യമൊഴിയെടുത്തു
Aug 24, 2012, 21:19 IST
കാസര്‍കോട്: തളങ്കരയിലെ കടകേന്ദ്രീകരിച്ച് നടന്ന പ്രകൃതി വിരുദ്ധ ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട് ഇരകളായ വിദ്യാര്‍ത്ഥികളില്‍ ഒരു കുട്ടിയുടെ മാതാവിന്റെയും അമ്മൂമ്മയുടെയും രഹസ്യമൊഴി കോടതി ശേഖരിച്ചു.
വ്യാഴാഴ്ച വൈകുന്നേരമാണ് തളങ്കര സ്വദേശിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ മാതാവിന്റെയും അമ്മൂമ്മയുടെയും രഹസ്യമൊഴി ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ്(രണ്ട്) കോടതി ശേഖരിച്ചത്.
ഒരു മാസം മുമ്പ് തളങ്കരയിലെ ഒരു കട കേന്ദ്രീകരിച്ച് ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടക്കമുള്ള നിരവധി സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ വ്യാപാരിക്കെതിരെ പോലീസ് കേസെടുത്തിരുന്നു.
മിഠായിയും മറ്റ് മധുര പലഹാരങ്ങളും നല്‍കിയാണ് വ്യാപാരി കുട്ടികളെ പ്രലോഭിപ്പിച്ച് പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയത്. ചില കുട്ടികള്‍ വിവരം രക്ഷിതാക്കളെയും അധ്യാപകരെയും അറിയിച്ചതോടെയാണ് പ്രകൃതി വിരുദ്ധ പീഡനം പുറത്ത് വന്നത്. അതേ സമയം സംഭവം ഒത്തുതീര്‍പാക്കാനുള്ള ശ്രമങ്ങള്‍ നടന്ന് വരുന്നുണ്ട്. കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ ഇത് സംബന്ധിച്ച സൂചന ലഭിച്ചിട്ടുണ്ട്.

Keywords: Sexual abuse, Boy, Thalangara, Court, Hosdurg, Kanhangad, Kasaragod