പതിനേഴുകാരിയെ പീഡിപ്പിച്ച യുവാവിന് ഏഴുവര്‍ഷം തടവ്
Jul 19, 2012, 16:00 IST
കാഞ്ഞങ്ങാട്: വിവാഹ വാഗ്ദാനം നല്‍കി പതിനേഴുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ കരിന്തളം സ്വദേശിക്ക് കോടതി ഏഴ് വര്‍ഷം കഠിന തടവ് ശിക്ഷ വിധിച്ചു. കരിന്തളം മീര്‍ക്കാനം തട്ടിലെ സന്തോഷിനെയാണ് കാസര്‍കോട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (3) ശിക്ഷിച്ചത്. ഏഴ് വര്‍ഷം കഠിന തടവിന് പുറമെ സന്തോഷ് പത്തായിരം രൂപ പിഴയുമടക്കണം.
2000 ജൂണിലാണ് കേസിനാസ്പദമായ സംഭവം. കരിന്തളം കുമ്പളപ്പള്ളി സ്വദേശിനിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായ സന്തോഷ് പിന്നീട് പെണ്‍കുട്ടിയെ ആള്‍താമസമില്ലാത്ത വീട്ടിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോകുകയും ലൈംഗീകമായി പീഡിപ്പിക്കുകയുമായിരുന്നു. പിന്നീട് സന്തോഷ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതോടെ പെണ്‍കുട്ടി നീലേശ്വരം പോലീസില്‍ പരാതി നല്‍കുകയാണുണ്ടായത്.
കേസെടുത്ത പോലീസ് സന്തോഷിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. റിമാന്റിലായ സന്തോഷിന് പിന്നീട് ജാമ്യം ലഭിച്ചു. ഈ കേസില്‍ നീലേശ്വരം പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് (2) കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. വിചാരണയ്ക്കായി കേസിന്റെ ഫയലുകള്‍ പിന്നീട് ജില്ലാ കോടതിക്ക് കൈമാറുകയായിരുന്നു.

Keywords: Molestation, Court Punishment, Youth, KArinthalam, Kanhangad, Kasaragod