13കാരിയെ തുണിവില്‍പ്പനക്കാരന്‍ പീഡിപ്പിച്ച കേസ്: വിചാരണ തുടങ്ങി, കോടതിയില്‍ പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു
May 6, 2015, 11:30 IST
കാസര്‍കോട്: (www.kasargodvartha.com 06/05/2015) കുമ്പള സ്വദേശിനിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ വീട്ടിലെത്തിയ തുണി വില്‍പനക്കാരനായ ഉത്തര്‍പ്രദേശ് സ്വദേശി പീഡിപ്പിച്ച കേസിന്റെ വിചാരണ ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചു. ബുധനാഴ്ച രാവിലെ കോടതിയില്‍ ഹാജരായ പീഡനത്തിനിരയായ പെണ്‍കുട്ടി സാക്ഷി വിസ്താരത്തിനിടെ പൊട്ടിക്കരഞ്ഞു.
2014 ലാണ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ കുമ്പളയിലെ പെണ്‍കുട്ടിയെ തുണിവില്‍പ്പനക്കാരന്‍ ലൈംഗികരമായി പീഢിപ്പിച്ചത്. പെണ്‍കുട്ടിയുടെ പിതാവ് 10 വര്‍ഷം മുമ്പ് മരിച്ചിരുന്നു. അതിന് ശേഷം മാതാവിന്റെ സംരക്ഷണയിലാണ് കഴിഞ്ഞിരുന്നത്. ഗാന്ധിജയന്തി ദിനത്തില്‍ പെണ്‍കുട്ടി സ്‌കൂളില്‍ പോയിരുന്നു. ഉച്ചക്ക് 12 മണിയോടെയാണ് വീട്ടില്‍ തിരിച്ചെത്തിയത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് മഞ്ഞടീഷര്‍ട്ടും കറുത്ത പാന്റും ധരിച്ച ഉത്തര്‍പ്രദേശ് സ്വദേശി വീട്ടുവരാന്തയില്‍ ഇരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ കൈയ്യില്‍ കടന്നു പിടിക്കുകയായിരുന്നു.
പെണ്‍കുട്ടി അയല്‍വീട്ടിലേക്ക് ഭയന്നോടി വിവരം അറിയിച്ചു. തുടര്‍ന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പെണ്‍കുട്ടിയെ വൈദ്യപരിശോധന നടത്തിയപ്പോഴാണ് നേരത്തെ ലൈംഗിക പീഡനത്തിനിരയായതായി വ്യക്തമായത്. കൈക്ക് കയറിപ്പിച്ച ഇതേയാള്‍ തന്നെ ഒരാഴ്ച മുമ്പ് തന്നെ വീട്ടില്‍ വെച്ച് പീഡിപ്പിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തുകയും ചെയ്തു.
കുമ്പള സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഈ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

Keywords : Molestation, Case, Accuse, Court, Police, Investigation, Kasaragod, Kanhangad, Kumbala.