ശിശുഭവനില്‍ 14 കാരിയെ ബലാത്സംഗം ചെയ്ത കേസ്: പ്രതിയായ മധ്യപ്രദേശ് സ്വദേശിക്കായി തിരച്ചില്‍ ഊര്‍ജിതം
Feb 16, 2015, 14:11 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 16/02/2015) ശിശുഭവനില്‍ മുംബൈ സ്വദേശിനിയായ 14 കാരിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ മധ്യപ്രദേശ് സ്വദേശിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി. രണ്ട് മാസം മുമ്പാണ് ശിശുഭവനിലെ അന്തേവാസിയായ പെണ്‍കുട്ടിയെ മധ്യപ്രദേശ് സ്വദേശിയായ അജാസ് പീഡിപ്പിച്ചത്.
പെണ്‍കുട്ടി ചൈല്‍ഡ്‌ലൈനിന്റെ സഹായത്തോടെ ചിറ്റാരിക്കാല്‍ പോലീസില്‍ പരാതി നല്‍കുകയും ഇതേതുടര്‍ന്ന് അജാസിനെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ അജാസ് ശിശുഭവനില്‍ നിന്ന് മുങ്ങി. പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
അജാസ് മധ്യപ്രദേശിലേക്ക് കടന്നിരിക്കാമെന്ന നിഗമനത്തിലാണ് ചിറ്റാരിക്കാല്‍ പോലീസ്. ഇതിന്റെ അടിസ്ഥാനത്തില്‍ മധ്യപ്രദേശിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വിവരം കൈമാറിയിട്ടുണ്ട്. മാതാവ് ട്രെയിനില്‍ ഉപേക്ഷിച്ചതിനെ തുടര്‍ന്ന് അനാഥാലയത്തിലെത്തിപ്പെട്ട പെണ്‍കുട്ടിയെ പിന്നീട് ശിശുഭവനിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ ജോലിക്കെത്തിയ അന്യസംസ്ഥാന തൊഴിലാളിയായ അജാസ് ശിശുഭവനില്‍ മറ്റാരും ഇല്ലാതിരുന്ന സമയത്ത് പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയാണുണ്ടായത്.

Keywords : Molestation, Case, Accuse, Police, Investigation, Kasaragod, Kanhangad, Kerala.