ബലാത്സംഗ കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴിയെടുത്തു
May 29, 2012, 12:30 IST
കാഞ്ഞങ്ങാട്: രാജപുരം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന ബലാത്സംഗ കേസുമായി ബന്ധപ്പെട്ട് കോടതി പരാതിക്കാരിയുടെ രഹസ്യമൊഴിയെടുത്തു.
തിങ്കളാഴ്ച വൈകുന്നേരമാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി പരാതിക്കാരിയായ 35 കാരിയുടെ രഹസ്യമൊഴിയെടുത്തത്. യുവതിയെ വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. പിന്നീട് യുവാവ് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്മാറിയതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.
ഈകേസില്‍ അന്വേഷണമാരംഭിച്ച പോലീസ് പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്യുകയായിരുന്നു.

Keywords: Kasaragod, Kanhangad, Molestation, case, Woman, court