പതിനാലുകാരിയെ പീഡിപ്പിച്ച യുവാവിനെതിരെ കേസ്
Dec 29, 2011, 16:20 IST
കാഞ്ഞങ്ങാട്: വീട്ടില്‍ അതിക്രമിച്ച് കടന്ന് പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ അയല്‍വാസിയായ യുവാവിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. രാവണീശ്വരം ചക്ലിയാ കോളനിയിലെ പതിനാലുകാരിയുടെ പരാതിയില്‍ അയല്‍വാസിയായ നിഖിലി(23)നെതിരെയാണ് കേസ്.
ഡിസംബര്‍ 16 ന് രാവിലെ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കടന്ന നിഖില്‍ വീട്ടില്‍ മറ്റാരുമില്ലാതിരുന്ന അവസരം മുതലെടുത്ത് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇക്കാര്യം പുറത്ത് പറയരുതെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയ ശേഷമാണ് നിഖില്‍ തിരിച്ച് പോയത്. പിന്നീട് അസ്വസ്ഥത പ്രകടിപ്പിച്ച പെണ്‍കുട്ടിയോട് വീട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്ത് വന്നത്. രക്ഷിതാക്കളുടെ സഹായത്തോടെ പെണ്‍കുട്ടി ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് പെണ്‍കുട്ടിയെ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതോടെ ലൈംഗിക പീഡനം തെളിഞ്ഞു. പോലീസ് അന്വേഷണത്തെ തുടര്‍ന്ന് നിഖില്‍ നാട്ടില്‍ നിന്നും മുങ്ങിയിരിക്കുകയാണ്.

Keywords: Molestation, case, Youth, Kanhangad, Kasaragod