city-gold-ad-for-blogger

യുവതിയെ പീഡിപ്പിച്ച റബര്‍ ടാപ്പിംഗ് തൊഴിലാളിക്കെതിരെ കേസ്

യുവതിയെ പീഡിപ്പിച്ച റബര്‍ ടാപ്പിംഗ് തൊഴിലാളിക്കെതിരെ കേസ്
വെള്ളരിക്കുണ്ട്: ബുദ്ധിമാന്ദ്യമുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയില്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു. തളിപ്പറമ്പ് കുറുമാത്തൂരിലെ ജോയിക്കെതിരെയാണ് (50) കേസ്. മാലോത്ത് വാടക വീട്ടില്‍ താമസിച്ച് റബ്ബര്‍ ടാപ്പിംഗ് ജോലി ചെയ്യുന്ന ജോയി മാലോം ചുള്ളി സ്വദേശിനിയായ 23 കാരിയെയാണ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്.

ജൂണ്‍ അഞ്ചിന് വൈകുന്നേരമാണ് സംഭവം. ബുദ്ധി മാന്ദ്യമുള്ള യുവതിയെ ജോയി തന്റെ വാടക വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ബലമായി കീഴ്‌പ്പെടുത്തി പീഡിപ്പിക്കുകയുമായിരുന്നു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ജോയി യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

വീട്ടില്‍ തിരിച്ചെത്തിയ യുവതി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ കാര്യമന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. ഇതെതുടര്‍ന്ന് വീട്ടുകാരുടെ സഹായത്തോടെ യുവതി വെള്ളരിക്കുണ്ട് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയെ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയതോടെ ലൈംഗിക പീഡനം തെളിഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ ജോയി ഒളിവില്‍ പോവുകയാണുണ്ടായത്. അതെസമയം പ്രതി പോലീസ് വലയിലായതായി സൂചനയുണ്ട്. ഈയിടെയാണ് തളിപ്പറമ്പില്‍ നിന്നും മാലോത്തെത്തിയ ജോയി വാടക വീട്ടില്‍ താമസിച്ച് അടുത്തുള്ള റബ്ബര്‍ എസ്റ്റേറ്റില്‍ ടാപ്പിംഗ് ജോലികളില്‍ ഏര്‍പ്പെട്ടു തുടങ്ങിയത്.

Keywords:  kasaragod, Kanhangad, Vellarikundu, Molestation, case, Woman 



Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia