ട്യൂഷന്‍ സെന്റര്‍ പീഡനക്കേസ്: കൂട്ടുപ്രതിയായ യുവതി റിമാന്‍ഡില്‍
Feb 28, 2013, 19:53 IST
| Askar |
ട്യൂഷന്‍ സെന്ററിന്റെ മറവില്‍ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസിലെ പ്രതിയായ ബല്ലാകടപ്പുറത്തെ മുഹമ്മദ് അസ്‌ക്കറിനെതിരെ മറ്റൊരു പീഡനക്കേസുകൂടി ഹൊസ്ദുര്‍ഗ് പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അസ്‌ക്കറിന് ട്യൂഷന്‍ സെന്ററില്‍ സൗകര്യങ്ങള്‍ ഒരുക്കിയതിനാണ് സുമിക്കെതിരെ പോലീസ് കേസെടുക്കുകയും പെണ്‍കുട്ടി പിന്നീട് അറസ്റ്റിലാകുകയും ചെയ്തത്. ട്യൂഷന്‍ സെന്ററില്‍ പഠിച്ചിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ പരാതി പ്രകാരമാണ് അസ്‌ക്കറിനെതിരെ പോലീസ് വീണ്ടും കേസെടുത്തത്.
ട്യൂഷന്‍ സെന്ററിലെ ചില പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ അസ്‌ക്കറിനെതിരെ നേരത്തെ പോലീസ് കേസെടുത്തിരുന്നു. ഈ കേസില്‍ റിമാന്‍ഡിലായിരുന്ന അസ്‌ക്കര്‍ അടുത്തിടെയാണ് ജാമ്യത്തിലിറങ്ങിയത്. അസ്‌ക്കറിന്റെ ട്യൂഷന്‍ സെന്ററിലെ മറ്റൊരു അധ്യാപകനും കെ.എസ്.ഇ.ബി. ജീവനക്കാരനുമായ രാജേന്ദ്രകുറിപ്പിന് കേസില്‍ ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. അസ്‌ക്കറിനെതിരെ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസില്‍ പോലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
Keywords: Chapter, Tuition center, Molestation, Case, Girl, Remand, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News






